കോട്ടയം: പുതുപ്പള്ളി യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. പുതുപ്പള്ളി പള്ളിയിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം പാമ്ബാടി ഇലക്ഷന് കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ച ശേഷം രാവിലെ 11 മണിയോടെ പാമ്ബാടി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസില്‍ എത്തിയാണ് പത്രിക സമര്‍പ്പിക്കുക.
ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലും ഇന്ന് പത്രിക സമര്‍പ്പിക്കും.അതേസമയം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക്ക് സി. തോമസ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. കോട്ടയം ആര്‍ഡിഒ വിനോദ് രാജ് മുമ്ബാകെയാണ് പത്രിക സമര്‍പ്പിച്ചത്. സ്ഥാനാര്‍ത്ഥിയുടെ ആസ്തി 2.11 കോടയാണ്.
2.11,27,029 രൂപയാണ് ആസ്തയായ രേഖപ്പെടുത്തിയിരിക്കുന്നത്. സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി, എ.വി.റസ്സല്‍, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനു, കേരള കോണ്‍ഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യൂ, എന്‍സിപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ആര് രാജന് എന്നിവരോടൊപ്പം എത്തിയാണ് പത്രിക സമര്‍പ്പിച്ചത്.
നിലവില്‍ ഒരു സെറ്റ് പത്രികയാണ് നല്‍കിയത്. സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് നേതാക്കള്‍ക്കും, അണികള്‍ക്കും ഒപ്പം പ്രകടനമായി താലൂക്ക് ഓഫീസിന് സമീപത്തേക്ക് എത്തി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്, മന്ത്രി വി.എന്‍ വാസവന് തുടങ്ങിയവരും ജയ്ക്കിനൊപ്പം പ്രകടനത്തിലുണ്ടായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം