കോട്ടയം: പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന് രണ്ടുകോടി രൂപയുടെ ആസ്തി. തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സ്വത്ത് വിവരത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്. കോട്ടയം വേളൂര്‍ വില്ലേജില്‍ 2.28 ലക്ഷം രൂപ വിലയുള്ള കൃഷി ഭൂമിയും മണര്‍കാട് വില്ലേജില്‍ 77.46 ലക്ഷം രൂപ വിലയുള്ള കാര്‍ഷികേതര ഭൂമിയും മണര്‍കാട് പഞ്ചായത്തില്‍ പതിനഞ്ചാം വാര്‍ഡിലും കോട്ടയം നഗരസഭയില്‍ പന്ത്രണ്ടാം വാര്‍ഡിലുമായി കൊമേര്‍ഷ്യല്‍ ബില്‍ഡിങ്ങുകളും ജെയ്ക്കിന്റെ പേരിലുണ്ട്.
കൂടാതെ, മണര്‍കാട് പഞ്ചായത്തിലെ 15ാം വാര്‍ഡില്‍ സ്വന്തമായി 1539 സ്ക്വയര്‍ ഫീറ്റ് വീടുമുണ്ട്. ഈ വീടിന് നിലവിലെ വിപണി വില അനുസരിച്ച് 11 ലക്ഷത്തോളം രൂപ വില വരും. ഭൂമിയും വീടും കൊമേര്‍ഷ്യല്‍ ബില്‍ഡിങ്ങും അടക്കം 2.06 കോടി രൂപയാണ് ജെയ്ക്കിന്റെ ആസ്തി.
ബാങ്കിലും കെ.എസ്.എഫ്.ഇ.യിലും 7.11 ലക്ഷത്തിന്റെ വ്യക്തിഗത വായ്പബാധ്യത ജെയ്ക്കിനുള്ളതായാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. ജെയ്ക്കിന്റെ ഭാര്യ ഗീതുവിന്റെ പക്കലുള്ളത് 2000 രൂപയാണ്. ജോയന്റ് അക്കൗണ്ട് ഉൾപ്പെടെ അഞ്ച് ബാങ്ക് അക്കൗണ്ടുകളായി 1,07,956 രൂപയുടെ നിക്ഷേപം. ഗീതുവിന് ബാങ്ക് നിക്ഷേപവും ജംഗമവസ്തുക്കളുമായി 5,55,582 രൂപയുടെ ആസ്തിയുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ജെയ്ക്കിന്റെ പേരിൽ ചാലക്കുടി, വള്ളിക്കുന്നം, കോട്ടയം വെസ്റ്റ്, കോട്ടയം ഗാന്ധിനഗർ എന്നീ പോലീസ് സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളുണ്ട്. കലാപത്തിന് പ്രേരിപ്പിച്ചു, മാരകായുധങ്ങളുമായി സംഘം ചേർന്നു, സർക്കാരുദ്യോഗസ്ഥനെ തടഞ്ഞുവെച്ചു, പൊതുമുതൽ നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഒരു കേസിലും ശിക്ഷിച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം