കൊച്ചി: പിഡിപി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. വൃക്ക സംബന്ധമായ ചികിത്സകള്‍ക്കും തുടര്‍പരിശോധനകള്‍ക്കുമായാണ് മഅ്ദനിയെ ബുധനാഴ്ച വൈകിട്ട് അഡ്മിറ്റ് ചെയ്തത്.
മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗത്തിലെ ഡോ. ഇഖ്ബാല്‍ ന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘം മഅ്ദനിയെ തുടര്‍ ദിവസങ്ങളില്‍ പരിശോധനകള്‍ക്കും ചികിത്സക്കും വിധേയമാക്കും. ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സുപ്രിം കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചതിനെ തുടര്‍ന്ന് ജൂലൈ 17 മുതല്‍ കേരളത്തില്‍ കഴിയുകയാണ് മഅ്ദനി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം