തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊല്ലം വേദിയാകും. ജനുവരിയിലാകും കലോത്സവം നടക്കുക. കായികമേള കുന്നംകുളത്ത് ഒക്ടോബറില്‍ നടക്കും. അധ്യാപക സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.
സ്പെഷല്‍ സ്‌കൂള്‍ മേള നവംബറില്‍ എറണാകുളത്ത് നടക്കും. ശാസ്ത്രമേള തിരുവന്തപുരത്ത് ഡിസംബറില്‍ നടത്തും. കഴിഞ്ഞ തവണ കലോത്സവം കോഴിക്കോടാണ് നടന്നത്. ആതിഥേയരായ കോഴിക്കോടിനായിരുന്നു കീരീടം. 938 പോയിന്‍റ് നേടിയാണ് സ്വന്തം തട്ടകത്തിൽ കോഴിക്കോട് കലാകിരീടം തിരിച്ചുപിടിച്ചത്. 20-ാം തവണയായിരുന്നു കോഴിക്കോട് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജേതാക്കളാകുന്നത്.
918 പോയിന്റ് നേടിയ കണ്ണൂരായിരുന്നു രണ്ടാമത്. 916 പോയിന്റ് നേടി പാലക്കാട് തൊട്ടുപിന്നിലെയെത്തി. തൃശൂർ, മലപ്പുറം, എറണാകുളം ജില്ലകളാണ് തൊട്ടുപിന്നിലുള്ള സ്ഥാനങ്ങൾ നേടിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം