തെലുങ്ക് നടൻ ചിരഞ്‍ജീവിക്ക് കാല്‍മുട്ടിന് സര്‍ജറി. ഡൽഹിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം ഒരാഴ്ചത്തെ വിശ്രമത്തിന് ശേഷമാകും ഹൈദരാബാദിലേക്ക് മടങ്ങുക എന്നാണ് റിപ്പോര്‍ട്ട്. വിദേശത്ത് ചിത്രീകരണത്തിനിടെ താരത്തിന്റെ കാല്‍മുട്ടിന് വേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഡോക്ടര്‍മാര്‍ നടന് ശസ്‍ത്രക്രിയ നിര്‍ദ്ദേശിച്ചത്.
അതേസമയം, ‘ഭോലാ ശങ്കര്‍’ ആണ് ചിരഞ്ജീവിയുടെതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. അജിത്ത് ചിത്രം ‘വേതാള’ത്തിന്റെ തെലുങ്ക് റീമേക്കാണ് ഭോലാ ശങ്കര്‍. ബോക്‌സോഫീസില്‍ കനത്ത പരാജയമാണ് ചിരഞ്ജീവി ചിത്രം ഭോല ശങ്കറിന് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ആന്ധ്രയിലെയും തെലുങ്കാനയിലെയും ബോക്സോഫീസില്‍ നിന്നും നെഗറ്റീവ് പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.
ചിരഞ്ജീവിയുടെ ഭോലാ ശങ്കര്‍ 25.22 കോടി നാല് ദിവസങ്ങള്‍ കൊണ്ട് നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് 11ന് ആണ് ചിത്രം റിലീസ് ചെയ്തത്. മെഹര്‍ രമേശ് ആണ് ഭോല ശങ്കര്‍ സംവിധാനം ചെയ്തത്. തമന്ന നായികയായ ചിത്രത്തില്‍ കീര്‍ത്തി സുരേഷ് ചിരഞ്ജീവിയുടെ സഹോദരിയായും വേഷമിട്ടിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം