ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ ജഡ്ജി അറസ്റ്റിലായി.72 കാരനായ ജെഫ്രി ഫെര്‍ഗൂസൺ ആണ് 65 കാര്യയായ ഭാര്യ ഷെറില്‍ ഫെര്‍ഗൂസണെ കൊലപ്പെടുത്തിയത്,
കാലിഫോർണിയയിലെ ഓറഞ്ച് കൗണ്ടി കോടതിയില്‍ ജഡ്ജിയാണ് കൊല നടത്തിയ ജെഫ്രി ഫെര്‍ഗൂസൺ കേസില്‍ പോലീസ് പിടിയിലായത്. ഓഗസ്റ്റ് മൂന്നാംതീയതിയായിരുന്നു സംഭവം.
രാത്രി വീടിനടുത്തുള്ള ഒരു റെസ്‌റ്റോറന്റില്‍നിന്ന് അത്താഴം കഴിക്കുന്നതുമായി ബന്ധപ്പെട്ട് ജെഫ്രിയും ഭാര്യയും തമ്മില്‍ വഴക്കിട്ടിരുന്നു.തര്‍ക്കത്തിനിടെ ജെഫ്രി കൈ കൊണ്ട് തോക്കു പോലെ വെച്ച് ഭാര്യക്കുനേരെ ചൂണ്ടി. ഇത് കണ്ടതോടെ ‘എന്തുകൊണ്ടാണ് യഥാര്‍ഥ തോക്ക് ചൂണ്ടാത്തത്’ എന്നായിരുന്നു ഭാര്യയുടെ ചോദ്യം. തൊട്ടുപിന്നാലെ ജഡ്ജി തന്റെ കൈവശമുണ്ടായിരുന്ന തോക്ക് പുറത്തെടുക്കുകയും ഭാര്യയ്ക്ക് നേരേ വെടിയുതിര്‍ക്കുകയുമായിരുന്നു…….
ഭാര്യയുടെ നെഞ്ചിന് നേരേ ക്ലോസ് റേഞ്ചില്‍ ജെഫ്രി വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന് പിന്നാലെ പ്രതി തന്നെ ഹെല്‍പ്പ്‌ലൈന്‍നമ്പറില്‍ വിളിച്ച് വൈദ്യസഹായം തേടിയത്. തന്റെ ഭാര്യയ്ക്ക് വെടിയേറ്റെന്നും എത്രയും വേഗം എത്തണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം. താങ്കളാണോ വെടിവെച്ചതെന്ന് ചോദിച്ചപ്പോള്‍ ഇപ്പോള്‍ അതൊന്നും ചര്‍ച്ച ചെയ്യാനാകില്ലെന്നും പ്രതി പറഞ്ഞു. തുടര്‍ന്ന് പോലീസും ആംബുലന്‍സും സ്ഥലത്തെത്തിയെങ്കിലും വെടിയേറ്റ ഭാര്യയെ രക്ഷിക്കാനായില്ല…….
കൃത്യം നടത്തിയതിന് ശേഷം ജെഫ്രി കോടതിയിലെ ക്ലാര്‍ക്കിനെ മൊബൈല്‍സന്ദേശത്തിലൂടെ സംഭവം അറിയിച്ചതായും പോലീസ് പറഞ്ഞു. ‘ഭാര്യയ്ക്ക് നേരേ ഞാന്‍ വെടിയുതിര്‍ത്തു. നാളെ ഞാന്‍ ഉണ്ടാകില്ല. ഞാന്‍ കസ്റ്റഡിയിലായിരിക്കും. സോറി’, എന്നായിരുന്നു ജഡ്ജിയുടെ സന്ദേശം.
തലശ്ശേരിയിൽ വന്ദേ ഭാരതിന് നേരെ വീണ്ടും കല്ലേറ്; ജനൽച്ചില്ല് പൊട്ടി
സംഭവസമയത്ത് ജഡ്ജി മദ്യപിച്ചിരുന്നതായാണ് പോലീസിന്റെ റിപ്പോര്‍ട്ട്. വീട്ടില്‍നിന്ന് പ്രതിയെ അറസ്റ്റ് ചെയ്യുമ്പോള്‍ രൂക്ഷമായ മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കൃത്യത്തിന് ഉപയോഗിച്ചത് ഉള്‍പ്പെടെ നിരവധി തോക്കുകളും കണ്ടെടുത്തിട്ടുണ്ട്. 47 തോക്കുകളും 26,000-ഓളം വെടിയുണ്ടകളുമാണ് ഇയാളുടെ വീട്ടിലുണ്ടായിരുന്നതെന്നും ഈ തോക്കുകളെല്ലാം പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു. അതേസമയം, കഴിഞ്ഞദിവസം കോടതിയില്‍നടന്ന വാദത്തിനിടെ പ്രതി കൊലപാതകക്കുറ്റം നിഷേധിച്ചിരുന്നു. ആകസ്മികമായി സംഭവിച്ച വെടിവെപ്പായിരുന്നുവെന്നും സംഭവം മനഃപൂര്‍വമല്ലെന്നുമായിരുന്നു പ്രതി ഭാഗത്തിന്റെ വാദം. തുടര്‍ന്ന് പ്രതിക്ക് കര്‍ശന ഉപാധികളോടെ ഒരു മില്യണ്‍ ഡോളറിന്റെ ബോണ്ടില്‍ കോടതി ജാമ്യം അനുവദിച്ചു. മദ്യപിക്കരുത്, തോക്കുകള്‍ കൈവശംവെയ്ക്കരുത്, ബാറുകളില്‍ പോകരുത് തുടങ്ങിയവയാണ് കോടതി മുന്നോട്ടുവെച്ച ഉപാധികള്‍. കേസില്‍ ഇനി ഒക്ടോബര്‍ 30-ന് വാദം കേള്‍ക്കും
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം