മുംബൈ: കേന്ദ്രമന്ത്രിസ്ഥാനവും നീതി ആയോഗ് അധ്യക്ഷസ്ഥാനവും ബിജെപി വാഗ്‌ദാനം ചെയ്തെന്ന ആരോപണം തള്ളി എൻസിപി അധ്യക്ഷൻ ശരദ് പവാർ. കേൾക്കുന്നതെല്ലാം അഭ്യൂഹങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കി. അജിത് പവാറുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഇത്തരം ആരോപണങ്ങൾ സജീവമായത്. കഴിഞ്ഞ ശനിയാഴ്ച പുണെയിൽവച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.
താനാണ് പാർട്ടിയിലെ മുതിർന്ന നേതാവ്. ആരാണ് തനിക്ക് പദവികൾ വാഗ്ദാനം ചെയ്യുക? അജിത് പവാറുമായി കൂടിക്കാഴ്ച നടന്നു എന്നത് സത്യമാണ്. എന്നാൽ പിന്നീട് പ്രചരിച്ച കാര്യങ്ങൾ വെറും അഭ്യൂഹങ്ങളാണെന്നും ശരദ് പവാർ പറഞ്ഞു.
അജിത് പവാറുമായുള്ള കുടിക്കാഴ്ചയ്ക്ക് പിന്നാലെ ശരദ് പവാറിന് കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തുവെന്ന് കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാൻ ആരോപിച്ചിരുന്നു. ‘ചവാൻ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് എനിക്കറിയില്ല. രാഷ്ട്രീയമായ ഒരു ചർച്ചയും അജിത് പവാറുമായി നടത്തിയിട്ടില്ല. കുടുംബത്തിന്റെ നാഥൻ എന്ന നിലയിൽ കുടുംബാംഗങ്ങളോട് എനിക്ക് സംസാരിക്കേണ്ടതുണ്ട്’- ശരദ് പവാർ പറഞ്ഞു.
ഇന്ത്യ സഖ്യത്തിന്റെ യോഗം മുംബെെയിൽവച്ച് നടക്കും. ജനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുന്ന ബി.ജെ.പിയെ നേരിടാനുള്ള തന്ത്രങ്ങൾ തങ്ങൾ കണ്ടെത്തും. നിലവിൽ ബി.ജെ.പിയും അവരുടെ സഹപ്രവർത്തകരുമാണ് അധികാരത്തിലുള്ളത്. ജനങ്ങളുടെ ഐക്യത്തിനായി പ്രവർത്തിക്കേണ്ടിയിരുന്ന ഇവർ അതിന്റെ വിപരീതമാണ് ചെയ്യുന്നതെന്നും ശരദ് പവാർ ആരോപിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം