മഹീന്ദ്ര പിക്കപ്പ് ട്രക്കിന്റെ അവതരണം മുതൽ ജനപ്രിയ എസ്‌യുവിയായ ഥാറിന്റെ ഇലക്ട്രിക് കൺസെപ്റ്റിന്റെ പ്രദർശനമെല്ലാം ഉണ്ടായിരുന്നു. ഥാറിനെ പോലെ തന്നെ ഇന്ത്യൻ വിപണിയിൽ പോപ്പുലറായ മഹീന്ദ്രയുടെ മറ്റൊരു കാറാണ് ബൊലേറോ.വൈകാതെ തന്നെ പരമ്പരാഗത ഇന്ധനത്തിൽ പ്രവർത്തിക്കുന്ന എസ്‌യുവികളെല്ലാം വൈദ്യുതീകരിക്കുമെന്ന കമ്പനിയുടെ പ്രഖ്യാപനം വന്നതോടെ സന്തോഷത്തിൽ ആറാടുകയാണ് ബൊലേറോ ആരാധകർ. കഴിഞ്ഞ വർഷം, മഹീന്ദ്ര അതിന്റെ വരാനിരിക്കുന്ന ബോൺ-ഇലക്ട്രിക് റേഞ്ചിലുള്ള എസ്‌യുവികൾ പുറത്തിറക്കിയിരുന്നു. ഇതിൽ XUV.e8, XUV.e9, BE.05, BE.07, BE.09 എന്നിവ ഉൾപ്പെടുന്നു.
2027 ഓടെ 25% ഇലക്ട്രിക് എസ്‌യുവി വിൽപ്പന കൈവരിക്കാനാണ് മഹീന്ദ്രയുടെ പദ്ധതി. വരും വർഷങ്ങളിൽ ഇലക്ട്രിക് പ്ലാറ്റ്ഫോമിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഭ്യന്തര വാഹന ഭീമന്റെ ശ്രമം. ഇതിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ പൂനെയ്ക്ക് സമീപമുള്ള ചക്കനിൽ ഇലക്ട്രിക് എസ്‌യുവി ഫാക്ടറി സ്ഥാപിക്കും. ഇതിന് പ്രതിവർഷം ഏകദേശം 200,000 ഇലക്ട്രിക് എസ്യുവികൾ നിർമ്മിക്കാനുള്ള ശേഷിയുണ്ടാകും.ഇലക്ട്രിക് വാഹനങ്ങൾക്ക് ബാറ്ററി സപ്ലൈ ചെയ്യുന്നതിനായി ബാറ്ററി അസംബ്ലി പ്ലാന്റ് നിർമ്മിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. അടുത്ത വർഷം ചക്കനിൽ നിന്ന് ആദ്യ ഇലക്ട്രിക് വാഹനം പുറത്തിറങ്ങും. സാധാരണ റിട്രോഫിറ്റ് പ്രോജക്റ്റ് ആയിട്ടായിരിക്കില്ല നിലവിലുള്ള എസ്‌യുവികളെ ഇലക്ട്രിക് ആക്കുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കണം. മഹീന്ദ്രയുടെ ഇലക്ട്രിക് ICE എസ്‌യുവി കൾ കമ്പനിയുടെ പുതിയ INGLO പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും പണികഴിപ്പിക്കുക.
ഥാർ ഇലക്ട്രിക്കിന്റെ അവതരണത്തിൽ നിന്ന് മനസ്സിലായ ഒരു സംഗതി എന്തെന്നാൽ സിഗ്‌നേച്ചർ സവിശേഷതകളും നിലനിർത്തുമ്പോൾ തന്നെ മഹീന്ദ്രയുടെ ഇലക്ട്രിക് ആകാൻ പോകുന്ന ഐസിഇ എസ്‌യുവികൾക്ക് നവോന്മേഷപ്രദമായ രൂപവും ഭാവവും ഉണ്ടാകുമെന്നതാണ്. കൂടുതൽ ഫ്യൂച്ചറിസ്റ്റിക് രൂപവും ഭാവവും കൈവരിക്കുന്നതിലായിരിക്കും ശ്രദ്ധ. പരമ്പരാഗത ഇന്ധനത്തിൽ പ്രവർത്തിക്കുന്ന മോഡലുകളിൽ നിന്ന് വേറിട്ട് നിൽക്കാൻ ഇത് സഹായിക്കും.ഇലക്ട്രിക് എസ്‌യുവികൾക്കായി അവതരിപ്പിച്ച പുതിയ ലോഗോയുമായിട്ടായിരിക്കും പുത്തൻ ഇവികൾ വരിക. എന്നാൽ നിലവിൽ വിപണിയിലെത്തുന്ന മഹീന്ദ്ര XUV400 ഇലക്ട്രിക് എസ്‌യുവിയിൽ കോപ്പർ ഫിനിഷിലുള്ള ട്വിൻ-പീക്ക്‌സ് ലോഗോ ആണ് ഉപയോഗിക്കുന്നത്. INGLO പ്ലാറ്റ്ഫോമിലേക്ക് മാറുന്നത് വരെ ഈ ലോഗാ തുടർന്നേക്കും. പവർട്രെയിൻ വശങ്ങളിലേക്ക് വന്നാൽ ഥാർ, സ്‌കോർപിയോ, ബൊലേറോ കാറുകളുടെ ഇലക്ട്രിക് പതിപ്പുകൾക്ക് സിംഗിൾ, അല്ലെങ്കിൽ ഡ്യുവൽ മോട്ടോർ സജ്ജീകരണ സാധ്യതയുണ്ട്.
Also Read;അരീക്കൽ വെള്ളച്ചാട്ടത്തിനടുത്ത് സ്ത്രീകളെ കടന്നുപിടിച്ച പൊലീസുകാരൻ അറസ്റ്റിൽ
ഇലക്ട്രിക് പവർട്രെയിനുകൾ ഫോക്സ്വാഗൺ, വാലിയോ എന്നിവയിൽ നിന്ന് ലഭിക്കും. ആകെ മൂന്ന് പവർട്രെയിൻ ഓപ്ഷനുകൾ ഉണ്ടാകും. ഫോക്‌സ്‌വാഗണിൽ നിന്ന് ലഭിക്കുന്ന ഫ്രണ്ട് മോട്ടോർ 110 bhp പവറും 135 Nm ടോർക്കും സൃഷ്ടിക്കാൻ ശേഷിയുള്ളതായിരിക്കും. ജർമൻ കമ്പനിയിൽ നിന്നുള്ള റിയർ മോട്ടോർ 285 bhp പവറും 535 Nm ടോർക്കും നൽകും.
വാലിയോ റിയർ മോട്ടോർ സെറ്റപ്പ് 231 bhp പവറും 380 Nm ടോർക്കുമായിരിക്കും ഉത്പാദിപ്പിക്കുക. ഇതിൽ നിന്ന് പവർട്രെയിൻ ഓപ്ഷനുകൾ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ അവസരമൊരുങ്ങും. വാഹനത്തിന്റെ റേഞ്ചും വിലയുമെല്ലാം എങ്ങനെ എന്നറിയാൻ ആയിരിക്കും ഭൂരിഭാഗം ആളുകൾക്കും ആകാംക്ഷ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം