തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസില്‍ സര്‍ക്കാരില്‍ നിന്ന് നീതി കിട്ടിയില്ലെന്ന് അതിജീവിതയായ യുവതി. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നും യുവതി ആരോപിച്ചു. പ്രതിയെ രക്ഷിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമം നടക്കുന്നുണ്ട്. ആശുപത്രി അധികൃതര്‍ പ്രതികള്‍ക്കൊപ്പമാണെന്നും യുവതിയുടെ ആക്ഷേപം.
മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും കണ്ട് ഉറപ്പ് ലഭിക്കാതെ മടങ്ങില്ലെന്നും യുവതി വ്യക്തമാക്കി. എനിക്ക് എവിടെ നിന്നും നീതി കിട്ടിയിട്ടില്ല. മെഡിക്കല്‍ കോളേജിന്റെ ഭാഗത്ത് നിന്നായാലും നിയമപരമായും ഒരു നീതിയും കിട്ടിയിട്ടില്ല. എല്ലാക്കാര്യങ്ങളും സംസാരികക്കണം. എന്നെ ഭീഷണിപ്പെടുത്തിയ അഞ്ച് പ്രതികളുണ്ടായിരുന്നു. അവര്‍ക്കെതിരെയും നടപടി എടുത്തിട്ടില്ല. ഞാന്‍ പറഞ്ഞ കാര്യങ്ങളൊന്നും ഡോക്ടര്‍ രേഖപ്പെടുത്തിയിട്ടില്ല. പരാതി കൊടുത്തിരുന്നു. കേസിലെ പ്രതി ശശീന്ദ്രന് ദിവസേന ഹോസ്പിറ്റലില്‍ വന്നുകൊണ്ടിരിക്കുന്നു എന്നും യുവതി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം