ഇംഫാല്‍:വംശീയത വര്‍ഗീയ കലാപത്തിലേക്ക് വഴിമാറിയ മണിപ്പൂരില്‍ ഇരകള്‍ക്കായി 3000 വീടുകള്‍ നിര്‍മിക്കുമെന്ന പ്രഖ്യാപനവുമായി സംസ്ഥാന സര്‍ക്കാര്‍. നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കലാപബാധിതരെ പുനരധിവസിപ്പിക്കാനാണ് പ്രീ ഫാബ്രിക്കേറ്റഡ് വീടുകള്‍ നിര്‍മിക്കുന്നത്.അഞ്ചിടങ്ങളിലായി നിര്‍മിക്കുന്ന വീടുകളില്‍ രണ്ടു മുറിയും ശുചിമുറിയുമാണുണ്ടാവുക. ഒരു നിരയിലെ 10 വീടുകള്‍ക്ക് ഒരു സമൂഹ അടുക്കളയും ഏര്‍പ്പെടുത്തും.
ജീവന് രക്ഷിക്കാന്‍ സ്വന്തം താമസസ്ഥലത്തുനിന്ന് രക്ഷപ്പെട്ട് മൂന്നു മാസമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന പതിനായിരങ്ങളാണ് മണിപ്പൂരിലുള്ളത്. അഞ്ചു കേന്ദ്രങ്ങളിലായി ജൂണ്‍ 26ന് വീടുനിര്‍മാണം ആരംഭിച്ചതായും പലവിധത്തിലുള്ള പ്രതിസന്ധികള്‍ തരണം ചെയ്താണ് പ്രവൃത്തി മുന്നോട്ടു കൊണ്ടുപോകുന്നതെന്നും അധികൃതര്‍ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം