തിരുവനന്തപുരം: എന്‍എസ്എസിനെതിരായ കേസ് പിന്‍വലിക്കാന്‍ ഉള്ള നീക്കത്തില്‍ പ്രതികരണവുമായി കെ. മുരളീധരന് എം.പി. കേസ് പിന്‍വലിക്കാന്‍ ഉള്ള നീക്കം നടന്നാല്‍ നല്ല കാര്യമാണ് എന്നതില്‍ സംശയമില്ല.
എന്‍.എസ്.എസിനോടുള്ള സിപിഐഎമ്മിന്റെ നിലപാട് മാറ്റം സ്വാഗതാര്‍ഹമാണ് എന്ന് കെ. മുരളീധരന്. അയ്യപ്പനെ തൊട്ടപ്പോള്‍ കൈ പൊള്ളിയത് പോലെ ഗണപതിയെ തൊട്ടപ്പോഴും സിപിഐഎമ്മിന് കൈയ്യും മുഖവും പൊള്ളിയെന്നും കെ. മുരളീധരന് പരിഹാസിച്ചു.
പുതുപ്പളളിയില്‍ സ്ഥാനാര്‍ഥികളെ വ്യക്തിപരമായി ആക്ഷേപിക്കരുത്. ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് നടക്കേണ്ടത്. വികസനം ചര്‍ച്ച ചെയ്യുന്നതില്‍ ഇവിടെ ആര്‍ക്കും എതിര്‍പ്പില്ല. ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളെത്തുന്ന കീഴ് വഴക്കമില്ല. അയ്യപ്പന്റെ കാര്യത്തിലും എന്‍എസ്എസിനെതിരായ നിലപാടിലും എം.വി. ഗോവിന്ദന് ഇപ്പോള്‍ പ്ലേറ്റ് മാറ്റുകയാണെന്നും കെ. മുരളീധരന് വിമര്‍ശിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം