ഏലകാനം മലഞ്ചരിവ്, സഞ്ചാര പ്രിയരായ ആളുകൾ അധികം കേട്ടുകാണില്ല. കോഴിക്കോട് എന്നു കേൾക്കുമ്പോൾ മനസ്സിൽ നിറയുന്നത് രുചി വൈവിധ്യങ്ങൾ തീർക്കുന്ന വിഭവങ്ങളാണ്. ഭക്ഷണങ്ങൾ മാത്രമല്ല കണ്ണിനു കുളിരേകുന്ന കാഴ്ചകളും ഈ നാടിന് സ്വന്തമാണെന്ന് അതിമനോഹരമായ സ്ഥലങ്ങൾ കാണിച്ചു തരുന്നു.
പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യാൻ പറ്റിയ ഇടമാണ് കൊടും ചൂടിലും തണുപ്പാസ്വദിക്കാൻ കഴിയുന്ന ഏലക്കാനം. പച്ചപ്പ് നിറഞ്ഞ മലഞ്ചെരിവിൽ, ഗുഹയുടെ തണുപ്പും തെളിനീരിന്റെ കാഴ്ചയുമൊരുക്കുന്ന ബാലുശ്ശേരി തലയാടിനടുത്തെ ഏലക്കാനവും ഒരു പകൽ ചെലവഴിക്കാൻ പറ്റിയ ഇടമാണ്. പണ്ടെങ്ങോ ഉരുള്പൊട്ടലിൽ ഒലിച്ചെത്തിയ ഭീമാകാരമായ പാറ ഒരു ഗുഹയായി രൂപാന്തരപ്പെട്ടിട്ടുണ്ട്. അതിനു ചുവടെ ഇരിപ്പിടങ്ങൾ പോലെ ചെറുപാറക്കൂട്ടങ്ങള്. അതിനോട് ചേർന്ന് കണ്ണാടി പോലെ തെളിഞ്ഞു നിൽക്കുന്ന ഒരു കുളം. മുകളിൽ നിന്ന് ഇടമുറിയാതെ ഒഴുകിയെത്തുന്ന കുളിർ ജലം അതാണ് ഏലക്കാനം. കൊടും ചൂടിലും തണുപ്പാണിവിടെ.
Also Read;ക്ഷേത്രങ്ങളിൽ ഗണപതിഹോമം നിർബന്ധമാക്കി ദേവസ്വം ബോർഡ്: ഹോമം പരിശോധിക്കാൻ വിജിലൻസ് അടക്കമെത്തും
കോഴിക്കോട് നഗരത്തിൽ നിന്നും കക്കോടി–ചേളന്നൂർ– ബാലുശ്ശേരി വഴി 40 കിലോമീറ്റർ സഞ്ചരിച്ചാൽ തലയാടെത്താം. അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞ് ചീടിക്കു ഴി റോഡിലൂടെ രണ്ടു കിലോമീറ്റർ ചെന്നാൽ ഏലക്കാനെത്തേക്കുള്ള റോഡ് കാണാം. ഫോർവീൽ ജീപ്പുകൾ പോകുന്ന വഴിയാണിത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം