കാഴ്ചയുടെ വിരുന്നൊരുക്കിയും നട്ടുച്ചയ്ക്കും കോടമഞ്ഞിന്റെ കുളിരേകിയും പാഞ്ചാലിമേട് സഞ്ചാരികളെ മാടിവിളിക്കുകയാണ്… പച്ചപ്പ് നിറഞ്ഞ മൊട്ടക്കുന്നുകളും അടിവാരവും ദൂരകാഴ്ച്ചയും കണ്ട് ആസ്വദിക്കാൻ കഴിയുന്നതാണ് ഇടുക്കിയിലെ പാഞ്ചാലിമേടിന്റെ സൗന്ദര്യം. പ്രകൃതി മനോഹരമായ മലനിരകളും കോടമഞ്ഞും അലങ്കരിക്കുന്ന പാഞ്ചാലിമേട്ടില്‍ നിന്നാല്‍ തെളിഞ്ഞ അന്തരീക്ഷത്തില്‍ ആലപ്പുഴ ബീച്ചിന്റെയും ലൈറ്റ് ഹൗസിന്റെയും വിദൂര കാഴ്ചയും ദൃശ്യമാണ്. പാഞ്ചാലിമേട് എക്കാലത്തും സഞ്ചാരികളെ ആകർഷിക്കുന്നതാണ്. കേരളത്തിൽ പാഞ്ചാലിമേട് കേൾക്കാത്ത സഞ്ചാരികൾ കുറവായിരിക്കും.
ശബരിമലയുമായി ബന്ധപ്പെട്ട് പൊന്നമ്പലമേട്ടില്‍ തെളിയുന്ന മകരവിളക്ക് പാഞ്ചാലിമേട്ടില്‍ നിന്നും കാണുവാന്‍ കഴിയും എന്നതാണ് മറ്റൊരു പ്രത്യേകത. കുന്നുകളാല്‍ ചുറ്റപ്പെട്ട ഇവിടെ ഒരു കുന്നില്‍ ശ്രീ ഭുവനേശ്വരീദേവിയുടെ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. സാഹസിക യാത്രയ്ക്ക് യോജിച്ച സ്ഥലമായതിനാല്‍ ട്രക്കിംഗ് ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്കായി പാഞ്ചാലിമേടിന്റെ തന്നെ ഭാഗമായ ഭീമന്‍ഗുഹയിലേക്ക് ഗൈഡഡ് ട്രക്കിംഗ് സൗകര്യവുമുണ്ട്. പ്രധാന പോയിന്റില്‍ നിന്നും അര കിലോമീറ്റര്‍ മണ് വഴിയിലൂടെ വേണം ഭീമന് ഗുഹയിലെത്താന്‍.
Also Read;കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട് ബൈക്ക് യാത്രികർ
വിനോദ സഞ്ചാര കേന്ദ്രമെന്നതിനു പുറമെ മഹാഭാരതവുമായി പാഞ്ചാലിമേട് ബന്ധപ്പെട്ട് കിടക്കുന്നു. പഞ്ചപാണ്ഡവര്‍ വനവാസകാലത്ത് താമസിച്ചിരുന്നുവെന്ന ഐതിഹ്യവും പാഞ്ചാലിമേടിനുണ്ട്. പഞ്ചപാണ്ഡവര്‍ ഇരുന്നുവെന്ന് കരുതപ്പെടുന്ന കല്‍പാളികളും പാഞ്ചാലി താമസിച്ചിരുന്നുവെന്ന ഭീമന് ഗുഹയും ഈ ഐതിഹ്യത്തിന് ആക്കം കൂട്ടുന്നു. ഇതാണ് ഈ പ്രദേശത്തിന് പാഞ്ചാലിമേട് എന്ന പേരു വരാന്‍ കാരണമെന്നും കരുതപ്പെടുന്നു. പാഞ്ചാലിമേടിന്റെ മറ്റൊരു പ്രത്യേകത തീര്‍ത്ഥാടന പ്രാധാന്യമാണ്. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ആസ്വാദ്യകരമായ വിനോദ സഞ്ചാരകേന്ദ്രമെന്നതാണ് സഞ്ചാരികളെ ഇവിടേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം