ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുളള ഓഫ്റോഡറായ മഹീന്ദ്ര ഥാർ ഇലക്ട്രിക് പതിപ്പ് വരുന്നു എന്നൊരു ശ്രുതി കേട്ട് എല്ലാവരും ഞെട്ടിയിരുന്നു. പക്ഷേ ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ നടന്ന ഫ്യൂച്ചർസ്‌കേപ്പ് ഇവന്റിൽ ഇന്ത്യൻ എസ്‌യുവികളുടെ രാജാവായ മഹീന്ദ്ര ഥാർ ഇ അവതരിപ്പിച്ചിരിക്കുകയാണ്.മഹീന്ദ്രയുടെ വരാനിരിക്കുന്ന ഇലക്ട്രിക് യൂട്ടിലിറ്റി വാഹനങ്ങളായ ബൊലേറോ, സ്‌കോർപിയോ, എക്‌സ്‌യുവി എന്നീ വാഹനങ്ങളെ പോലെ തന്നെയാണ് മഹീന്ദ്ര വിഷൻ ഥാർ ഇ -യും. INGLO-P1 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ്, പുതിയ ഇലക്ട്രിക് മോഡലും വരുന്നത്,
വിഷൻ ഥാർ.e-യുടെ വീൽബേസ് 2,775mm നും 2,975mm നും ഇടയിലായിരിക്കുമെന്നും, കമ്പനിയുടെ ഐക്കണിക് എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പ് അതിന്റെ ice എഞ്ചിൻ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ചെറിയ ഓവർഹാംഗുകളും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും അവതരിപ്പിക്കുമെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്.
Also Read;എന്‍എസ്എസിന്റെ നാമജപ ഘോഷയാത്രക്കെതിരായ കേസ്; പിന്‍വലിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍
കമ്പനിയുടെ വരാനിരിക്കുന്ന മറ്റ് EV മോഡലുകളെ പോലെ Thar.e യ്ക്കും ബിൽഡ് യുവർ ഡ്രീംസിൽ നിന്നുള്ള 80kWh LFP കെമിസ്ട്രി ബ്ലേഡ് ലിഥിയം-അയൺ ബാറ്ററി പാക്ക് ആയിരിക്കും ഉപയോഗിക്കാൻ സാധ്യത. റിയർ വീൽ ഡ്രൈവിൽ എത്തുന്ന ഇലക്ട്രിക് Thar.e യിൽ ഒന്നുകിൽ Valeo-യിൽ നിന്നുള്ള 228bhp, 380Nm മോട്ടോർ അല്ലെങ്കിൽ ഫോക്‌സ്‌വാഗനിൽ നിന്നുള്ള 282bhp, 535Nm ഇലക്ട്രിക് പവർട്രെയിൻ ആയിരിക്കും ഉപയോഗിക്കുക. ഫോർ-വീൽ-ഡ്രൈവ് പതിപ്പിൽ മുൻ ആക്‌സിലിൽ 107 ബിഎച്ച്‌പി, 135 എൻഎം ഇലക്ട്രിക് എന്നിവ അധികമായി അവതരിപ്പിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം