ഓരോ വര്‍ഷവും സ്വാതന്ത്ര്യ ദിനത്തില്‍ ഇലക്ട്രിക് വാഹന ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ഈ വര്‍ഷം ഓല ഇലക്ട്രിക്ക് എന്താണ് കരുതിവെച്ചിരിക്കുന്നതെന്നറിയാനാണ്. ഇക്കുറിയും ഇവി ആരാധകരുടെ പ്രതീക്ഷകള്‍ തെറ്റിക്കാതെ സ്റ്റാര്‍ട്ടപ്പ് കമ്പനി കുറഞ്ഞ വിലയില്‍ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചു. പുതിയ Gen2 സാങ്കേതികവിദ്യയും പുതിയ Ola S1X സ്‌കൂട്ടറും ഉള്‍പ്പെടെ തങ്ങളുടെ ഇവന്റില്‍ ഓല ഇന്ത്യക്കായി കൊണ്ടുവന്നത് എന്തെല്ലാമാണെന്ന് നമുക്ക് നോക്കാം.നിലവില്‍ ഇന്ത്യയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണി ഭരിക്കുന്നത് ഓലയാണ്. രണ്ട് വര്‍ഷം മുമ്പ് ഇതേപോലെ ഒരു ഓഗസ്റ്റ് 15-നായിരുന്നു കമ്പനി തങ്ങളുടെ കന്നി ഉല്‍പ്പന്നം പുറത്തിറക്കിയത്. ഈ ഉല്‍പ്പന്നം ചുരുങ്ങിയ നാള്‍ കൊണ്ട് കമ്പനിയെ നമ്പര്‍ വണ്‍ ആക്കി മാറ്റി. ഇതോടെ എല്ലാ വര്‍ഷവും ഓഗസ്റ്റ് 15-ന് ഓല തങ്ങളുടെ പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനായി തെരഞ്ഞെടുത്തു.
രണ്ടാം തലമുറ സാങ്കേതികവിദ്യ മുന്‍ തലമുറയെ അപേക്ഷിച്ച് 30 ശതമാനം കൂടുതല്‍ പെര്‍ഫോമന്‍സ്, 25 ശതമാനം തെര്‍മല്‍ പെര്‍ഫോമന്‍സ്, 25 ശതമാനം കുറവ് നിര്‍മ്മാണ ചിലവ്, 11 ശതമാനം കുറവ് സ്‌പെയര്‍ പാര്‍ട്‌സ്, 7 ശതമാനം കുറവ് ബാറ്ററി ഊര്‍ജ്ജ ചെലവ്, 6 ശതമാനം കുറവ് ഭാരം എന്നിവ സാധ്യമാക്കുന്നു. ഇത് കൊണ്ട് ഉപഭോക്താക്കള്‍ക്കും നേട്ടങ്ങള്‍ ഏറെയാണ്.ഓല ഇപ്പോള്‍ അഞ്ച് പുതിയ തലമുറ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കിയിട്ടുണ്ട്. നിലവില്‍ വില്‍പ്പനക്കെത്തുന്ന ഓല S1 പ്രോ, ഓല S1 എയര്‍ എന്നിവയുടെ പുതുതലമുറ പതിപ്പുകളും S1X, S1X പ്ലസ് എന്നീ പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുമാണ് പുറത്തിറക്കിയത്. ഓല S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറില്‍ 11 KW മോട്ടോര്‍ സജ്ജീകരിച്ചിരിക്കുന്നു. ഈ സ്‌കൂട്ടറിന് വെറും 2.6 സെക്കന്‍ഡിനുള്ളില്‍ 0-40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുംമണിക്കൂറില്‍ 120 കിലോമീറ്റര്‍ ആണ് പരമാവധി വേഗത. കമ്പനിയുടെ ലൈനപ്പിലെ ടോപ് സ്‌പെക് മോഡലായ ഇതിന്റെ വില 1,47,999 രൂപയാണ്. സെപ്റ്റംബര്‍ പകുതിയോടെ ഡെലിവറി ആരംഭിക്കുമെന്ന് പ്രതീക്ഷ. Gen 2 പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ചിരിക്കുന്ന ഓല S1 എയറിന്റെ ബുക്കിംഗ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 50,000-ത്തിലധികം ആളുകള്‍ ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ബുക്ക് ചെയ്തിട്ടുണ്ട്. നിലവില്‍ 5 വ്യത്യസ്ത കളര്‍ ഓപ്ഷനുകളില്‍ സ്‌കൂട്ടര്‍ വാങ്ങാന്‍ സാധിക്കുന്ന ഇത് വൈകാതെ വിതരണത്തിനെത്തും.
താങ്ങാവുന്ന വിലയില്‍ പുറത്തിറങ്ങുന്ന ഓല S1X ഇലക്ട്രിക് സ്‌കൂട്ടറിനെ കുറിച്ച് പറയുമ്പോള്‍ ഇത് 2 വ്യത്യസ്ത ബാറ്ററി പായ്ക്ക് ഓപ്ഷനിലാണ് വാഗ്ദാനം ചെയ്യുന്നത്. 2 kWh ബാറ്ററി പായ്ക്ക് സജ്ജീകരിച്ചെത്തുന്ന S1X-ന് 89,999 രൂപയാണ് വിലയിട്ടിരിക്കുന്നത്. ഈ ആഴ്ച ബുക്ക് ചെയ്താല്‍ 79,999 രൂപയ്ക്ക് ലഭിക്കുമെന്നതാണ് ആകര്‍ഷകമായ സംഗതി. 99,999 രൂപയാണ് 3 kWh ബാറ്ററി പായ്ക്ക് ഘടിപ്പിച്ച ഓല S1X-ന്റെ വില നിശ്ചയിച്ചിരിക്കുന്നത്.
Also Read;അധ്യാപകനെ അവഹേളിച്ചെന്ന പരാതി; മഹാരാജാസ് കോളജിൽ ആഭ്യന്തര അന്വേഷണം
ഓഗസ്റ്റ് 21-ന് മുമ്പ് ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 10,000 രൂപ കുറച്ച് 89,999 രൂപയ്ക്ക് ഇവി സ്വന്തമാക്കാനാണ് അവസരം. S1X പ്ലസ് ഇലക്ട്രിക് സ്‌കൂട്ടറിലുള്ള മാറ്റം കണക്റ്റിവിറ്റി ഫീച്ചറുകളാണ്. 1,09,999 രൂപയാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില. ഓഗസ്റ്റ് 21-നകം ബുക്ക് ചെയ്താല്‍ ഉപഭോക്താക്കള്‍ക്ക് 99,999 രൂപയ്ക്ക് വാങ്ങാം. S1X പ്ലസിൻറെ ഡെലിവറി സെപ്റ്റംബര്‍ അവസാനത്തോടെ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം S1X ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി ഡിസംബറില്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം