തിരുവനന്തപുരം: എന്‍എസ്എസിന്റെ നാമജപ ഘോഷയാത്രക്കെതിരായ കേസ് പിന്‍വലിക്കാന്‍ നീക്കം. ഘോഷയാത്രയില്‍ അക്രമം ഉണ്ടായിട്ടില്ലെന്നു ചൂണ്ടിക്കാണിക്കാനാണ് നീക്കം. തുടര്‍നടപടി അവസാനിപ്പിക്കുന്നതായി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുന്നത് സര്‍ക്കാര്‍ ആലോചിക്കുകയാണ്.
Also read :പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: ജെയ്ക് സി തോമസ് നാമനിര്‍ദേശ പത്രിക ഇന്ന് സമര്‍പ്പിക്കും
സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് പൊലീസ് നിയമ സാധുത പരിശോധിച്ചു. കേസ് ഹൈക്കോടതി പരിഗണിക്കുന്നതിനാല്‍ പിന്‍വലിക്കല്‍ അസാധ്യമെന്ന് സംശയമുണ്ടെങ്കിലും നിയമോപദേശത്തിന് ശേഷം അന്തിമ തീരുമാനമെടുക്കും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് മുന്‍പ് എന്‍.എസ്.എസിന്റെ നീരസം മാറ്റാനാണ് സര്‍ക്കാര്‍ നീക്കം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം