കൽപറ്റ: കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് കർണാടക സ്വദേശികളായ യുവാക്കൾ. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ മുത്തങ്ങ-ബന്ദിപ്പൂർ വനപാതയിലൂടെ കർണാടകയിലേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കൾ റോഡരികിൽ കണ്ട കാട്ടാനയുടെ ചിത്രം മൊബൈലിൽ പകർത്താൻ ബൈക്ക് നിർത്തിയിരുന്നു. ചിത്രം പകർത്തുന്നതിനിടെ ആന ഇവർക്കുനേരെ തിരിഞ്ഞതോടെ ബൈക്കിലുണ്ടായിരുന്ന യുവാവ് വണ്ടിയടക്കം താഴെവീണു.
അതോടെ ആന പിന്തിരിഞ്ഞു. എന്നാൽ, ബൈക്ക് ഉയർത്താൻ യുവാക്കൾ ശ്രമിക്കുന്നതിനിടെ ആന വീണ്ടും കുതിച്ചെത്തുകയായിരുന്നു. പിറകിലുണ്ടായ കാറിലുള്ള യാത്രക്കാർ ഹോൺ അടിച്ചതോടെയാണ് ആന വരുന്ന വിവരം യുവാക്കൾക്ക് മനസ്സിലായത്. ഇതോടെ ചിത്രം പകർത്താനിറങ്ങിയ യുവാവ് ഓടി മുമ്പിലുണ്ടായിരുന്ന കാറിൽ അഭയം തേടുകയായിരുന്നു.
Also read :പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: ജെയ്ക് സി തോമസ് നാമനിര്‍ദേശ പത്രിക ഇന്ന് സമര്‍പ്പിക്കും
എന്നാൽ, ബൈക്കിലുണ്ടായിരുന്ന യുവാവിനെ ആന ഓടിച്ചു. ഭയന്ന് മുന്നോട്ടുനീങ്ങിയ യുവാവ് ബൈക്ക് സഹിതം റോഡരികിലേക്ക് വീഴുകയും ചാടിയെഴുന്നേറ്റ് ഓടിരക്ഷപ്പെട്ട് അവിടെയുണ്ടായിരുന്ന കാറിൽ കയറുകയുമായിരുന്നു. പിന്നീട് ആന വനത്തിനുള്ളിലേക്ക് കയറിപ്പോയപ്പോഴാണ് ബൈക്കുമായി യുവാക്കൾ പോയത്. പിന്നിലുണ്ടായിരുന്ന കാർ യാത്രികനായ മലപ്പുറം കോട്ടക്കൽ സ്വദേശി നാസർ ഹൈദരാബാദിലേക്കുള്ള യാത്രക്കിടയിലാണ് വീഡിയോ പകർത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം