മുംബൈ: ഇന്ത്യൻ പൗരത്വം വീണ്ടും സ്വന്തമാക്കി ബോളിവുഡ് നടൻ അക്ഷയ് കുമാർ. കനേഡിയൻ പൗരത്വത്തിന്റെ പേരിൽ വിമർശിക്കപ്പെട്ട നടൻ സ്വാതന്ത്ര്യദിനത്തിൽ പുതിയ പൗരത്വ സർട്ടിഫിക്കറ്റിന്റെ ഫോട്ടോ സമൂഹ മാധ്യമത്തിൽ പങ്കുവച്ചു.
പഞ്ചാബിലെ അമൃത്സറിൽ ജനിച്ച അക്ഷയ് സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതോടെയാണു കുടുംബത്തോടൊപ്പം കാനഡയിലേക്ക് കുടിയേറിയതും 2011 ൽ കനേഡിയൻ പൗരത്വം നേടിയതും. ഇതോടെ ഇന്ത്യൻ പൗരത്വം നഷ്ടമായി. എന്നാൽ ബോളിവുഡിൽ വീണ്ടും ചുവടുറപ്പിച്ചതോടെ മുംബൈയിൽ സ്ഥിരതാമസമാക്കി. ദേശസ്നേഹം പ്രമേയമായ ഒട്ടേറെ സിനിമകളിൽ വേഷമിട്ടെങ്കിലും ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതിന്റെ പേരിൽ വിമർശിക്കപ്പെട്ടു. 2019ൽ നരേന്ദ്ര മോദിയുമായി അഭിമുഖം നടത്തിയ നടൻ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാത്തതും ചർച്ചയായി. 2019 ൽ പൗരത്വത്തിന് അപേക്ഷിച്ചെങ്കിലും കോവിഡ് സാഹചര്യത്തിൽ നടപടികൾ നീണ്ടുപോയി.
ഞാൻ ഇന്ത്യക്കാരനാണ്. ഓരോ തവണയും അത് തെളിയിക്കാൻ ആവശ്യപ്പെടുന്നതു വേദനിപ്പിക്കുന്നു. എന്റെ ഭാര്യയും മക്കളും ഇന്ത്യക്കാരാണ്. ഞാൻ ഇവിടെയാണ് നികുതി അടയ്ക്കുന്നത്. എന്റെ ജീവിതം ഇവിടെയാണ്: നടൻ കുറിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം