ന്യൂഡൽഹി :കിഴക്കൻ ലഡാക്ക് അതിർത്തിയിലെ സംഘർഷ മേഖലകളിൽ സമാധാനം നിലനിർത്താൻ ഇന്ത്യ–ചൈന കമാൻഡർതല ചർച്ചയിൽ ധാരണ. യഥാർഥ നിയന്ത്രണരേഖയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ചർച്ചകൾ നടന്നു.
അതേസമയം, സൈനിക പിന്മാറ്റം സംബന്ധിച്ച് തീരുമാനമില്ലെന്നാണു റിപ്പോർട്ട്. 2020 മേയിൽ കിഴക്കൻ ലഡാക്ക് അതിർത്തിയിലെ ആറിടങ്ങളിൽ ചൈനീസ് സേന കടന്നുകയറിയതിനെത്തുടർന്ന് ആരംഭിച്ച സംഘർഷം ഇനിയും പൂർണമായി പരിഹരിച്ചിട്ടില്ല.മുൻ ചർച്ചകളുടെ ഫലമായി നാലിടങ്ങളിൽനിന്നു പിൻമാറിയെങ്കിലും ഡെപ്സങ്, ഡെംചോക് എന്നിവിടങ്ങളിൽനിന്നു പിന്നോട്ടു നീങ്ങാൻ ചൈന തയാറായിട്ടില്ല. കടന്നുകയറിയ സ്ഥലങ്ങളിൽനിന്ന് ചൈനീസ് സേനയെ പിന്നോട്ടുനീക്കി പട്രോളിങ് വീണ്ടും തുടങ്ങുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
Also read : ഹരിയാനയിലെ നുഹ് അക്രമവുമായി ബന്ധപ്പെട്ട് പശു സംരക്ഷകൻ ബിട്ടു ബജ്രംഗി അറസ്റ്റിൽ
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം