ഉല്പ്പന്നങ്ങള്‍ ഡിസ്പ്ളേ ചെയ്യിക്കുവാനൊരു കോഴ്സ് ഇത് സ്പെഷ്യലൈസേഷനുകളുടെ കാലം. മാറിയ കാലഘട്ടത്തില്‍ ഏത് രംഗത്തും പ്രൊഫഷണലുകളുടെ സേവനം ആവശ്യമാണ് എന്ന് വന്നിരിക്കുന്നു. പ്രേത്യേകിച്ചും ബിസിനസ്സ് രംഗത്ത്. ഇങ്ങനെ ഉടലെടുത്തയൊരു പ്രൊഫഷനാണ് വിഷ്വല്‍ മര്‍ച്ചന്‍റൈസിങ്ങ് എന്നത്.
എന്താണ് ഈ പ്രൊഫഷന്‍
മാന്യരായ ഉപഭോക്താക്കളാണ് ഏതൊരു ഉല്‍പ്പന്നത്തിന്‍റേയും ശക്തി. ഉപഭോക്താവിനെ ആകര്‍ഷിക്കുവാന്‍ വില്‍പ്പനയിലെ വ്യത്യസ്ത സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നവരാണ് ഡിസ്പ്ളേ എക്സ്പേര്‍ട്ടുകളായ വിഷ്വല്‍ മര്‍ച്ചന്‍റെസര്‍മാര്‍. ഇവര്‍ ആകര്‍ഷകങ്ങളായ ഉല്‍പ്പന്ന ഡിസ്പ്ലേ ചെയ്യുന്നവരാണ്. ശാസ്ത്രീയവും കലാപരവുമായ ഷോറൂം രൂപകല്‍പ്പനയിലാണീ വിഭാഗം ശ്രദ്ധിക്കുക. ഷോപ്പിങ്ങിനെ അനായസവും ആകര്‍ഷകവുമായ ഒരനുഭവമാക്കുകയെന്നതാണ് ആധുനിക വില്‍പ്പന രീതി.
എങ്ങനെ പഠിക്കാം
പ്ലസ് ടു വിനോ ബിരുദത്തിനോ ശേഷമായി ഹ്രസ്വ കാല സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകള്‍ ചെയ്യാവുന്നതാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയുടെ (http://www.nift.ac.in) തിരഞ്ഞെടുത്ത കാമ്പസുകളിലും ജെ ഡി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി (https://www.jdinstitute.com), റാഫിള്‍ അക്കാദമി (http://raffles-iao.com) എന്നിവിടങ്ങളിലും കാല സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകള്‍ ഉണ്ട്. ടെക്സ്റ്റൈല്‍ മന്ത്രാലയത്തിന് കീഴിലെ അപ്പാരല്‍ ട്രെയിനിങ്ങ് ആന്‍ഡ് ഡിസൈന്‍ സെന്‍ററില്‍ (http://www.atdcindia.co.in) 6 മാസത്തെ കോഴ്സുണ്ട്.
ജോലി സാധ്യത
ബ്രാന്‍ഡഡ് ഷോറൂമുകളിലും വന്‍കിട മാളുകളിലും ഇവരുടെ സേവനം കൂടിയേ തീരു. ഇന്ത്യയിലെ നൂറ് കണക്കിന് എക്സ്പോര്‍ട്ട് ഏജന്‍സികളിലും ഉല്‍പ്പന്ന നിര്‍മ്മാണ കമ്പനികളിലുമാണ് തൊഴില്‍ സാധ്യത.