ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ഗുസ്തി ടീമില്‍ നിന്നു വനിതാ താരം വിനേഷ് ഫോഗട് പുറത്ത്. പരിക്കാണ് 28കാരിയായ താരത്തിനു വിനയായത്. താരത്തിനു ശസ്ത്രക്രിയ വേണ്ടി വരും. വിനേഷിന്റെ പകരക്കാരിയായി ആന്റിം പംഗലിനെ ടീമില്‍ ഉള്‍പ്പെടുത്തി.
രണ്ട് ദിവസം മുന്‍പ് പരിശീലനത്തിനിടെ ഇടതു കാല്‍മുട്ടിനു പരിക്കേറ്റതായും പരിശോധനയില്‍ ശസ്ത്രക്രിയ അനിവാര്യമാണെന്നു ഡോക്ടര്‍മാര്‍ വ്യക്തമാക്കിയെന്നു വിനേഷ് പറഞ്ഞു. പരിക്ക് ഭേദമാകാനുള്ള ഏക പരിഹാരം ശസ്ത്രക്രിയ മാത്രമാണെന്നു ഡോക്ടര്‍മാര്‍ വ്യക്തമാക്കിയെന്നും താരം ടീമില്‍ നിന്നുള്ള പിന്മാറ്റം സംബന്ധിച്ച കുറിപ്പില്‍ വ്യക്തമാക്കി.
Also read : തിരുവനന്തപുരത്ത് യുവാവ് ബ്ലേഡു കൊണ്ട് കഴുത്തറുത്ത് ജീവനൊടുക്കി
ഈ മാസം 17നു മുംബൈയില്‍ വച്ചാണ് ശസ്ത്രിക്രിയ. 2018ല്‍ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ നേടിയ സ്വര്‍ണം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു. 2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ താരമാണ് വിനേഷ്. രണ്ട് തവണ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണവും ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും താരം നേടിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം