കൊച്ചി: നാലു വർഷത്തിനു ശേഷം ഏലക്കാ വില കിലോയ്ക്ക് 2000 ത്തിന് മുകളിലെത്തി. എന്നാൽ വിലകൂടിയപ്പോൾ വിൽക്കാൻ ഏലക്കായില്ലാത്ത അവസ്ഥയിലാണ് കർഷകർ. മൺസൂൺ മഴ കുറഞ്ഞതിനെ തുടർന്ന് ഉത്പാദനം ഗണ്യമായി ഇടിഞ്ഞത് കർഷകർക്ക് തിരിച്ചടിയായി.
also read.. ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നാളെ മഴക്ക് സാധ്യത
2019 ഓഗസ്റ്റ് മൂന്നിന് നടന്ന ലേലത്തിൽ ഏലയ്ക്കാ വില കിലോയക്ക് 7000 രൂപയെന്ന റെക്കോർഡിനെത്തി. എന്നാൽ കൊവിഡിനെ തുടർന്ന് ഏലയ്ക്ക വിപണി തകർന്നു. ഒരു കിലോ ഏലയ്ക്കായുടെ ചില്ലറ വില്പന 700 രൂപ വരെ കുറഞ്ഞു. മെയ് മാസം അവസാനം വില ആയിരം രൂപക്കടുത്തെത്തി. മഴ കുറയുമെന്ന് ഉറപ്പായതോടെ വില കൂടാൻ തുടങ്ങി. ഈ മാസം ഏഴിന് വില കിലോയ്ക്ക് രണ്ടായിരം രൂപയിലെത്തി.
ഈ സീസണിൽ ഇതുവരെ 10 ദിവസം മാത്രമാണ് ശരാശരി മഴ കിട്ടിയത്. സെപ്റ്റംബർ ആദ്യവാരമെങ്കിലും മഴ കിട്ടുമെന്ന് പ്രതീക്ഷയിലാണ് കർഷകർ. മഴ കുറഞ്ഞതോടെ ഏലം സംരക്ഷിക്കാനായി ചെടികൾ നനയ്ക്കാനുള്ള ഒരുക്കങ്ങളും കർഷകർ തുടങ്ങി. എന്നാൽ ഏതാനും ആഴ്ചകൾ ഉപയോഗിക്കാനുള്ള വെള്ളം മാത്രമാണ് കുളങ്ങളിലുള്ളത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം