തൃശൂര്‍: അതിരപ്പിള്ളിയില്‍ വീണ്ടും തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടി. രണ്ടു വയസ്സ് പ്രായമുണ്ടാകുമെന്നാണ് കരുതുന്നത്. അമ്മയാനകള്‍ ഉള്‍പ്പടെയുള്ള കൂട്ടത്തിനൊപ്പമാണ് ആനക്കുട്ടിയെ കണ്ടത്.
വളരുന്തോറും തീറ്റയെടുക്കാനുള്ള ബുദ്ധിമുട്ട് ഉണ്ടാകുന്നതായും ആനപ്രേമികള്‍ പറഞ്ഞു. ആനക്കുട്ടിക്ക് ക്ഷീണമുണ്ടെന്ന് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാര്‍. പ്ലാന്റേഷന് എണ്ണപ്പന്ന തോട്ടത്തില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ ആനക്കുട്ടിയുടെ ദൃശ്യങ്ങള്‍ ആന പ്രേമിസംഘം പുറത്തുവിട്ടു.
ആനപ്രേമികള്‍ അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് വെറ്റിനറി ഡോക്ടര്‍ പ്രദേശത്ത് എത്തിയെങ്കിലും ആനക്കൂട്ടം കാടു കയറിയിരുന്നു, നിരീക്ഷണ ക്യാമറകള്‍ വച്ച് നിരീക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി വനം വകുപ്പ്. 2022 ജനുവരി 10 ന് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ജിലേഷ് ചന്ദ്രനാണ് ആദ്യമായി ആനക്കുട്ടിയെ കണ്ടത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം