പുനലൂർ: പുനലൂർ താലൂക്കാശുപത്രിയില്‍ മരിച്ച അർബുദ രോഗിയായ യുവതിയുടെ മൃതദേഹം കൊണ്ടുപോകാന്‍ എത്തിയ ആംബുലന്‍സ് തടഞ്ഞ് ഭര്‍ത്താവിനെയും ബന്ധുക്കളെയും ആക്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ.
താലൂക്കാശുപത്രിക്ക് മുന്നിലെ സ്റ്റാന്‍ഡില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരായ പുനലൂര്‍ മഞ്ഞമണ്‍കാല ഷെഫീക്ക് മന്‍സിലില്‍ ഷമീര്‍ (25), കാഞ്ഞിരമല പുതിയതോപ്പ് ലിബി ഭവനില്‍ ലിബിന് (28) എന്നിവരാണ് പിടിയിലായത്. പുനലൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
read more സൈനിക ബഹുമതികള്‍ പ്രഖ്യാപിച്ചു; നാലുപേര്‍ക്ക് കീര്‍ത്തിചക്ര, 11 പേര്‍ക്ക് ശൗര്യചക്ര
ഞായറാഴ്ച വൈകീട്ട് താലൂക്കാശുപത്രിക്കു മുന്നിലായിരുന്നു സംഭവം. ഭര്‍ത്താവ് രാമചന്ദ്രന്, ബന്ധുക്കളായ സുജിത്, അജന് സജിത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധമുള്ള മറ്റു രണ്ടു ആംബുലന്‍സ് ഡ്രൈവര്‍മാർ ഒളിവിലാണ്. കൊട്ടാരക്കര ഓടനാവട്ടം മുട്ടറ പ്ലാങ്കാല വീട്ടില്‍ എല്‍. മഞ്ജുവിന്റെ (35) മൃതദേഹം കൊണ്ടുപോകാന്‍ പുറത്തുനിന്നും എത്തിച്ച ആംബുലന്‍സാണ് ഇവർ തടഞ്ഞത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം