പ്ലസ് വൺ രണ്ടാം ട്രാൻസ്ഫർ അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു. നിലവിലുള്ള ഒഴിവുകളിൽ ജില്ലാന്തര സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫോർ അലോട്ട്മെന്റിനായി കഴിഞ്ഞ ദിവസങ്ങളിൽ സമർപ്പിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിലുള്ള അലോട്ട്മെന്റ് റിസൾട്ട് ആണ് പ്രസിദ്ധീകരിച്ചത്. ലഭിച്ച 24637 അപേക്ഷകളിൽ കോൺഫോർമേഷൻ പൂർത്തിയാക്കിയ 24247 അപേക്ഷകളാണ് പരിഗണിച്ചത്. റിസൾട്ട് അനുസരിച്ച് ഓഗസ്റ്റ് 16 രാവിലെ 10 മുതൽ പ്രവേശനം നടക്കും.
ഔദ്യോഗിക വെബ്സൈറ്റിലെ കാൻഡിഡേറ്റ് ലോഗിനിലെ ” TRNASFER ALLOT RESULTS” എന്ന ലിങ്കിലൂടെ റിസൾട്ട് പരിശോധിക്കാനുള്ള സൗകര്യം അതാത് സ്കൂൾ പ്രിൻസിപ്പൽമാർ ചെയ്ത് കൊടുക്കേണ്ടതും ട്രാൻസ്ഫോർ അലോട്മെന്റ് ലെറ്റർ പ്രിന്റ് എടുത്ത് നൽകേണ്ടതുമാണ്.
Also Read;സ്വാതന്ത്ര്യ ദിനാഘോഷം: മുഖ്യമന്ത്രി ഒന്പത് മണിക്ക് ദേശീയ പതാക ഉയര്ത്തും
അതെ സ്കൂളിൽ കോമ്പിനേഷൻ മാറ്റം ലഭിച്ചാലും പുതിയ അലോട്മെന്റ് ലെറ്റർ പ്രകാരം പ്രവേശനം മാറ്റി കൊടുക്കേണ്ടതാണ്. യോഗ്യത സർട്ടിഫിക്കേറ്റ്, റ്റി. സി, സ്വഭാവ സർട്ടിഫിക്കേറ്റ്, മറ്റ് അനുബന്ധ രേഖങ്ങൾ എന്നിവയയുമായി അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ ഓഗസ്റ്റ് 16 ന് രാവിലെ 10 മണി മുതൽ ഓഗസ്റ്റ് 17 ന് വൈകിട്ട് 4 മണിക്കുള്ളിൽ പ്രവേശനം നേടേണ്ടതാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം