ഇന്ത്യയിലെ വാഹന നിര്‍മാതാക്കള്‍ക്ക് ഏറെ നിര്‍ണയകമാണ് ഓരോ വര്‍ഷത്തെയും ഉത്സവ സീസണ്‍. അതിനാല്‍ ഉത്സവ സീസണിന് മുന്നോടിയായി തങ്ങളുടെ പോര്‍ട്ട്‌ഫോളിയോ സമ്പന്നമായിരിക്കാന്‍ ബ്രാന്‍ഡുകള്‍ ശ്രദ്ധിക്കാറുണ്ട്. അതിന്റെ ഭാഗമായി പുതിയ ലോഞ്ചുകള്‍ ഉത്സവ സീസണ്‍ മുന്നില്‍ കണ്ടാണ് ഓരോ നിർമാതാവും പ്ലാന്‍ ചെയ്യുന്നത്.ഈ ഉത്സവ സീസണില്‍ മികച്ച വില്‍പ്പന ലക്ഷ്യമിടുന്ന ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ അടുത്തിടെ പുതിയ SP160 മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കിയിരുന്നു. അതിനൊപ്പം ജാപ്പനീസ് വാഹന നിര്‍മ്മാതാവ് തങ്ങളുടെ മോഡല്‍നിരയില്‍ ഒരു മാറ്റവും കൊണ്ടുവന്നു. എക്സ്-ബ്ലേഡ് മോട്ടോര്‍സൈക്കിള്‍ നിര്‍ത്തലാക്കിയതാണ് അത്. ഉത്സവ സീസണില്‍ ധാരാളം ഉപഭോക്താക്കള്‍ ഷോറൂമിലേക്ക് ഒഴുകാന്‍ സാധ്യതയുള്ള സമയത്ത് ഇത്തരമൊരു തീരുമാനം പലരെയും ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ പ്രതീക്ഷിച്ച വില്‍പ്പന നേടിയെടുക്കാന്‍ മോഡലിന് സാധിക്കാത്തതിനാല്‍ ഈ നീക്കം ഗുണകരമാകുമെന്നും വിലയിരുത്തലുണ്ട്. 160 സിസി മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റില്‍ യൂണികോണ്‍ ആണ് ഹോണ്ടക്ക് ഭൂരിഭാഗം വില്‍പ്പനയും നേടിക്കൊടുക്കുന്നത്. എന്നാല്‍ ഈ വിഭാഗത്തില്‍ ബൈക്കുകള്‍ തേടിയെത്തുന്നവരെ തൃപ്തിപ്പെടുത്താന്‍ എക്സ്-ബ്ലേഡിനായിരുന്നില്ല. അതിനുപുറമെ പുതിയ ഹോണ്ട SP160 മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ എത്തുക കൂടി ചെയ്തതോടെ എക്സ്-ബ്ലേഡിന്റെ ആവശ്യമില്ലെന്ന അവസ്ഥയുണ്ടാകുകയായിരുന്നു.
അതുപോലെ എക്സ്-ബ്ലേഡിനെ പോലുള്ള കുറഞ്ഞ അളവില്‍ നിര്‍മിക്കപ്പെടുന്ന മോട്ടോര്‍സൈക്കിളിന്റെ ഉത്പാദനം നിര്‍ത്തുന്നത് വാഹന നിര്‍മ്മാതാവിന്റെ നിര്‍മ്മാണ കാര്യക്ഷമത മെച്ചപ്പെടുത്തുകയും ഇന്‍പുട്ട് ചെലവ് കുറയ്ക്കുകയും ചെയ്യും. ഹോണ്ടയുടെ മോഡല്‍ നിരയില്‍ ഹോണ്ട യൂണികോണിനും സ്‌പോര്‍ട്ടിയര്‍ ഹോണ്ട ഹോര്‍നെറ്റ് മോട്ടോര്‍സൈക്കിളിനും ഇടയിലായിരുന്നു എക്സ്-ബ്ലേഡ് മോട്ടോര്‍സൈക്കിള്‍ സ്ഥാനം പിടിച്ചിരുന്നത്. രണ്ട് മോട്ടോര്‍സൈക്കിളുകളുടെയും സവിശേഷതകള്‍ ഏകോപിപ്പിച്ച ഒരു ഉല്‍പ്പന്നമെന്നും വേണമെങ്കില്‍ ഹോണ്ട എക്സ്-ബ്ലേഡിനെ പറയാവുന്നതാണ്.പള്‍സര്‍, അപ്പാച്ചെ തുടങ്ങിയ ജനപ്രിയ ബൈക്കുകളെപ്പോലെ തന്നെ എക്സ്-ബ്ലേഡിനും ഒരു സ്പോര്‍ട്ടി പ്രൊഫൈല്‍ ഉണ്ടായിരുന്നു. റോബോ-ഫേസ് എല്‍ഇഡി ഹെഡ്ലാമ്പ്, സ്‌കല്‍പ്റ്റഡ് ഫ്യുവല്‍ ടാങ്ക്, ഷാര്‍പ്പ് ബോഡി പാനലിംഗ്, സ്പോര്‍ട്ടി ഗ്രാഫിക്സ്, അപ്സ്വെപ്റ്റ് എക്സ്ഹോസ്റ്റ്, സ്ലീക്ക് ഗ്രാബ് റെയിലുകള്‍, എഡ്ജ് ടെയില്‍ ലാമ്പ് എന്നിവയായിരുന്നു ബൈക്കിന്റെ ചില പ്രധാന ഡിസൈന്‍ സവിശേഷതകള്‍.
Also Read;സ്വാതന്ത്ര്യ ദിനാഘോഷം: മുഖ്യമന്ത്രി ഒന്‍പത് മണിക്ക് ദേശീയ പതാക ഉയര്‍ത്തും
സ്പോര്‍ട്സ് റെഡ്, സ്‌ട്രോണ്‍ഷ്യം സില്‍വര്‍ മെറ്റാലിക്, മാറ്റ് മാര്‍വല്‍ ബ്ലൂ മെറ്റാലിക്, മാറ്റ് സ്റ്റീല്‍ ബ്ലാക്ക് മെറ്റാലിക് എന്നീ കളര്‍ ഓപഷനുകളിലായിരുന്നു ബൈക്ക് ഓഫര്‍ ചെയ്തിരുന്നത്. ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, സൈഡ് സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട് ഓഫ്, എഞ്ചിന്‍ സ്റ്റോപ്പ് സ്വിച്ച്, എബിഎസ്, ഹസാര്‍ഡ് സ്വിച്ച് തുടങ്ങിയ ഫീച്ചറുകള്‍ ബൈക്കിലുണ്ടായിരുന്നു.ഹോണ്ട എക്സ്-ബ്ലേഡ് മോട്ടോര്‍സൈക്കിളിന് 7,500 rpm-ല്‍ 13.27 bhp പവുറം 5,500 rpm-ല്‍ 14.58 Nm ടോര്‍ക്കും നല്‍കുന്ന 162.7 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എഞ്ചിനാണ് തുടിപ്പേകുന്നത്. സഹോദരനായ യൂണികോണില്‍ നിന്ന് വ്യത്യസ്തമായി ഹോണ്ട എക്സ്-ബ്ലേഡിന്റെ ടയര്‍ സൈസില്‍ മാറ്റമുണ്ട്. മുന്നിലും പിന്നിലും ചെറിയ 17 ഇഞ്ച് ടയറുകളാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. താല്‍ക്കാലികമായാണ് ഹോണ്ട എക്സ്-ബ്ലേഡ് പിന്‍വലിച്ചതെന്നും പറയപ്പെടുന്നുണ്ട്.
ഹോണ്ട തങ്ങളുടെ മോഡല്‍ നിരയാകെ OBD2 എമിഷന്‍ മാനദണ്ഡങ്ങളും E20 എഥനോള്‍ ഇന്ധനങ്ങള്‍ക്കും അനുസൃതമായി പരിഷ്‌കരിച്ച് കൊണ്ടിരിക്കുകയാണ്. ജൂണിലാണ് ജനപ്രിയ മോഡലുകളായ ഷൈന്‍ 125, യൂണികോണ്‍ എന്നിവ അപ്‌ഡേറ്റ് ചെയ്ത് പുറത്തിറക്കിയത്. വിപണിയില്‍ നിന്നുള്ള പ്രതികരരണം അടിസ്ഥാനപ്പെടുത്തി ഒരുപക്ഷേ ഭാവിയില്‍ എക്സ്-ബ്ലേഡ് ഹോണ്ട മടക്കിക്കൊണ്ടുവന്ന് കൂടെന്നില്ല. എന്നാല്‍ ഇപ്പോള്‍ പുതിയ SP160 മോട്ടോര്‍സൈക്കിളിന്റെ മാര്‍ഗം കൂടുതല്‍ എളുപ്പമാക്കാന്‍ എക്സ്-ബ്ലേഡിനെ കുറച്ച് നാളത്തേക്ക് മാറ്റിനിര്‍ത്തുകയാണെന്നും സൂചനയുണ്ട്.
എന്നാല്‍ എക്സ്-ബ്ലേഡ് തിരിച്ചുവരുമോ ഇല്ലയോ എന്നത് സംബന്ധിച്ച് ഹോണ്ട ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ഹോണ്ടയുടെ വെബ്സൈറ്റില്‍ നിന്ന് എക്സ്-ബ്ലേഡ് നീക്കം ചെയ്തതോടെ സെഗ്‌മെന്റില്‍ യൂണികോണ്‍ അല്ലെങ്കില്‍ SP160 വാങ്ങാനുള്ള ഓപ്ഷനാണ് കസ്റ്റമേഴ്‌സിനുള്ളത് തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ഉണ്ട്. ജനപ്രിയനായ യൂണികോണില്‍ നിന്ന് മാറി പുത്തന്‍ പരീക്ഷണത്തിന് തുനിയാന്‍ സാധ്യതയുള്ളവരെ ഹോണ്ട SP160 ആകര്‍ഷിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം