മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റിൽ ട്രയംഫ് തീർത്ത ആരവം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. രണ്ട് 400 സിസി മോഡലുകളെ ഇതുവരെ ഇന്ത്യക്കാർ സ്വപ്‌നം കാണാതിരുന്ന വിലയ്ക്ക് പുറത്തിറക്കിയതോടെ സംഭവം അങ്ങ് കയറി കൊളുത്തിയെന്നു വേണം പറയാൻ. ആദ്യത്തെ 10,000 പേർക്ക് 2.23 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയ്ക്ക് ട്രയംഫ് ബൈക്ക് കിട്ടുമെന്ന് അറിഞ്ഞതോടെ ആളുകൾ ഇരച്ചെത്തുകയായിരുന്
അങ്ങനെ സ്പീഡ് 400 ബൈക്കിനെ ആളുകൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇതിന്റെ ആരവം കെട്ടടുങ്ങുന്നതിനു മുന്നോടിയായി ഇരട്ടകളിലെ രണ്ടാമനെ കൂടി വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ബ്രിട്ടീഷ് പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളായ ട്രയംഫ് ഇപ്പോൾ. സ്ക്രാംബ്ലർ 400X മോഡലിന്റെ കാര്യമാണ് പറയുന്നത്. ഉത്സവ സീസൺ ആരംഭിക്കുന്നതിനു മുന്നോടിയായി ബൈക്കിനെ വിൽപ്പനയ്ക്ക് എത്തിക്കാനുള്ള ഒരുക്കങ്ങൾ കമ്പനിയുടെ ഭാഗത്തു നിന്നും എത്തിക്കഴിഞ്ഞിരിക്കുകയാണ്.
സ്‌ക്രാംബ്ലർ 400X വരും ആഴ്ച്ചയിൽ അവതരിപ്പിച്ച് വില പ്രഖ്യാപനവും ബുക്കിംഗും അതേ തീയതിൽ തന്നെ നടത്താനാണ് ട്രയംഫിന്റെ നീക്കം. ഇതിന്റെ ഭാഗമായി മോട്ടോർസൈക്കിളിന്റെ ഇന്ത്യയിലെ ഹോമോലോഗേഷൻ നടപടികൾ പൂർത്തിയാക്കിയിരിക്കുകയാണ് ട്രയംഫ്. സ്പീഡ് 400 സ്ട്രീറ്റ് ട്വിൻ 900 എന്ന വലിയ മോഡലിൽ നിന്നും കടമെടുക്കുന്ന സ്ട്രീറ്റ് നേക്കഡ് മോട്ടോർസൈക്കിൾ ഡിസൈനാണ് മുന്നോട്ടുകൊണ്ടുപോവുന്നതെങ്കിൽ സ്‌ക്രാംബ്ലർ 400X സ്‌ക്രാംബ്ലർ 900 എന്ന വല്യേട്ടനിൽ നിന്നുമാണ് സ്റ്റൈലിംഗ് മുന്നോട്ടുകൊണ്ടുപോവുന്നത്
രണ്ട് ബൈക്കുകളും മൂന്ന് കളർ ഓപ്ഷനുകളിലാണ് സ്വന്തമാക്കാനാവുക. ഇതിൽ സ്ക്രാംബ്ലർ ഫ്യൂഷൻ വൈറ്റിനൊപ്പം മാറ്റ് കാക്കി ഗ്രീൻ, ഫാന്റം ബ്ലാക്ക് എന്നിവയ്‌ക്കൊപ്പം കാർണിവൽ റെഡ്, സിൽവർ ഐസ് എന്നീ നിറങ്ങളിൽ അണിഞ്ഞൊരുങ്ങിയാവും വരിക. ബോഡി സ്റ്റൈൽ രണ്ടാണെങ്കിലും അടിസ്ഥാനപരമായി ഒരേ പ്ലാറ്റ്ഫോമും എഞ്ചിൻ ഓപ്ഷനും ഡിസൈനുമെല്ലാമാണ് സ്പീഡ് 400, സ്ക്രാംബ്രർ 400X മോഡലുകൾ പങ്കിടുന്നത്.സ്ലിപ്പർ അസിസ്റ്റ് ക്ലച്ചും റൈഡ് ബൈ വയർ സാങ്കേതികവിദ്യയും ഉള്ള 6 സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെഷൻ ക്രമീകരണങ്ങളിൽ ട്രയംഫ് സ്ക്രാംബ്ലർ 400X പതിപ്പിന് 150 mm സസ്പെൻഷൻ ട്രാവലുള്ള USD ഫ്രണ്ട് ഫോർക്കും റിയർ മോണോഷോക്കുമാണ് കിട്ടുക. ബ്രേക്കിംഗിൽ ഡ്യുവൽ ചാനൽ എബിഎസിനൊപ്പം മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകൾ ലഭിക്കും.
ഇനി വിലയുടെ കാര്യത്തിലേക്ക് വന്നാൽ സ്പീഡ് 400 റോഡ്സ്റ്ററിന് ഇപ്പോൾ 2.33 ലക്ഷം രൂപയാണ് എക്‌സ്ഷോറൂം വില. അതേസമയം സ്‌ക്രാംബ്ലർ 400X മോഡലിന് ഏകദേശം 2.50 ലക്ഷത്തിന് മുകളിൽ എക്സ്ഷോറൂം വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2023 ഒക്ടോബറോടെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാവുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യൻ വിപണിയിൽ ഹാർലി-ഡേവിഡ്‌സൺ X440, കെടിഎം 390 അഡ്വഞ്ചർ, ബിഎംഡബ്ല്യു G 310 R, റോയൽ എൻഫീൽഡ് ഹിമാലയൻ പോലുള്ളവയോടാണ് ഈ ട്വൻ മോഡലുകൾ മാറ്റുരയ്ക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം