തിരുവനന്തപുരം: വർക്കല ആലിയിറക്കം ബീച്ചിൽ സുഹൃത്തുക്കൾക്കും ഫോട്ടോ എടുക്കുന്നതിനിടെ യുവാവ് തിരയിൽപ്പെട്ടു. ആന്ധ്ര സ്വദേശി വർഷിക്കിനെ (22) ആണ് തിരയിൽപ്പെട്ട് കാണാതായത്. സ്ഥലത്ത് ഫയർഫോഴ്സും പൊലീസും തെരച്ചിൽ തുടരുകയാണ്.
ബാംഗ്ലൂരിൽ നിന്ന് ശനിയാഴ്ച വൈകുന്നേരം 7 മണിയോടെയാണ് നാല് സുഹൃത്തുക്കൾക്കൊപ്പം വർഷിക്ക് വർക്കല പാപനാശം ബീച്ചിൽ എത്തിയത്. ഫോട്ടോ എടുക്കുന്നതിനിടെ തിരയിൽപ്പെടുകയായിരുന്നു. കടലിൽ മത്സ്യത്തൊഴിലാളികളും തെരച്ചിലാരംഭിച്ചിട്ടുണ്ട്.
ബാംഗ്ലൂരിൽ ഐടി മേഖലയിൽ ജോലി നോക്കുകയാണ് വർഷിക്ക്. പത്ത് ദിവസങ്ങൾക്ക് ശേഷം ജോലിക്കായി അമേരിക്കയിലേക്ക് പോകാനിരിക്കുകയായിരുന്നു. ഇതിന് മുമ്പ് കൂട്ടുകാർക്കൊപ്പം വിനോദയാത്രക്ക് എത്തിയപ്പോഴായിരുന്നു അപകടം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം