കൊച്ചി: കാഴ്ചാ പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ എറണാകുളം മഹാരാജാസ് കോളേജിലെ കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റ് അടക്കം ആറ് പേര്‍ക്ക് സസ്പെൻഷൻ. കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസില്‍ അടക്കമുള്ള വിദ്യാര്‍ത്ഥികളെയാണ് സസ്പെൻഡ് ചെയ്തത്.
മൂന്നാം വര്‍ഷ ബിഎ പൊളിറ്റിക്കല്‍ സയൻസ് ക്ലാസിനിടെയായിരുന്നു സംഭവം. ക്ലാസ് നടക്കുമ്ബോള്‍ കളിച്ചും ചിരിച്ചും അനുവാദമില്ലാതെ പ്രവേശിക്കുകയും ചെയ്തു.
അധ്യാപകന്റെ കസേര വലിച്ചുനീക്കാനും പിറകിൽ നിന്ന് അംഗവിക്ഷേപം നടത്തി അപമാനിക്കാനും വിദ്യാർഥികൾ ശ്രമിച്ചിരുന്നു. ഇതിന്റെ വീഡിയോ പുറത്തു വന്നിരുന്നു. അധ്യാപകന്റെ പുറകില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ കളിയാകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. ക്ലാസിലുണ്ടായിരുന്ന ചിലര്‍ തന്നെയാണ് വീഡിയോ പകര്‍ത്തിയത്. ഇത് റീലായി പ്രചരിപ്പിച്ചുവെന്നും ആരോപണമുണ്ട്.
വീഡിയോ ദൃശ്യങ്ങള്‍ സങ്കടകരവും പ്രതിഷേധാര്‍ഹവുമാണെന്ന് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ പ്രതികരിച്ചു. അധ്യാപകനെ അവഹേളിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കോളേജ് നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഫെയ്സ്ബുക്ക് പോസ്റ്റില്‍ ആര്‍ഷോ പറഞ്ഞു.
മഹാരാജാസിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കാകെ അപമാനം വരുത്തിവെച്ച കെഎസ്‌യു നേതാവ് ഫാസിലിനെതിരെ സംസ്ഥാന നേതൃത്വം നടപടിയെടുക്കണമെന്നും ആര്‍ഷോ ആവശ്യപ്പെട്ടു.
സംഭവം വിവാദമായതിന് പിന്നാലെയാണ് കോളജ് അധികൃതർ വിദ്യാർഥികൾക്കെതിരെ നടപടിയെടുത്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം