പത്തനംതിട്ട: തിരുവല്ല പുളിക്കീഴ് ജംഗ്ഷന് സമീപം പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു. തിരുവല്ല ഡിവൈഎസ്പി അന്‍ഷാദിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. സമീപസ്ഥലങ്ങളിലെ സിസിടിവികള്‍ അടക്കം പരിശോധിക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.
കുട്ടിയുടുപ്പും ഡയപ്പറും ധരിച്ച നിലയിലാണ് ആറ് മാസത്തോളം പ്രായമുള്ള പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ അരയില്‍ നിന്ന് കറുത്ത ചരടും കണ്ടെത്തിയിരുന്നു.
കുട്ടിയുടെ ശരീരത്തിൽനിന്ന ഒരു കൈപ്പത്തിയും രണ്ട് കാല്‍പ്പത്തികളും നഷ്ടപ്പെട്ട നിലയിലായിരുന്നു. ശരീരം നായ്ക്കൾ കടിച്ചുകീറിയെന്നാണ് പോലീസ് അനുമാനം. മൃതദേഹം പൊതിയാനായി ഉപയോഗിച്ചതെന്ന് കരുതുന്ന സിമന്റ് ചാക്ക് സമീപത്ത് നിന്ന് ലഭിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം