ന്യൂഡൽഹി: രാജ്യത്തെ ടി.വി ചാനലുകളുടെ സ്വയം നിയന്ത്രണത്തിന്റെ കാര്യക്ഷമതയില്ലായ്മയെക്കുറിച്ചുള്ള ആശങ്കയും അതൃപ്തിയും പ്രകടിപ്പിച്ച് സുപ്രീം കോടതി. ടെലിവിഷൻ ചാനലുകളുടെ സ്വയം നിയന്ത്രണം ഫലപ്രദമല്ലെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് കോടതി പറഞ്ഞു. ടി.വി ചാനലുകളുടെ സ്വയംനിയന്ത്രണം ഫലപ്രദമാക്കുന്നതിന് മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ബോംബെ ഹൈകോടതി പരാമർശത്തിന് എതിരായ ഹരജിയിലാണ് കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അപ്ലിങ്കിങ്, ഡൗൺലിങ്കിങ് മാർഗനിർദ്ദേശങ്ങൾ ഞങ്ങൾ കണ്ടു. മാർഗനിർദേശ ചട്ടക്കൂട് ഞങ്ങൾ ശക്തിപ്പെടുത്തും. ഞങ്ങൾ ബോംബെ ഹൈക്കോടതി വിധിയിൽ മാറ്റം വരുത്തുമെന്നും നിയന്ത്രണങ്ങൾ ശക്തമാക്കുമെന്നും കോടതി പറഞ്ഞു.
Also read : വാളയാറിലെ സഹോദരിമാരുടെ മരണം: പ്രതികളെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സി.ബി.ഐ
ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ആൻഡ് ഡിജിറ്റൽ അസോസിയേഷന്റെ മാർഗനിർദേശ ലംഘനത്തിന് ഒരു ലക്ഷം രൂപ പിഴ പോരെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. എന്നാൽ, പിഴത്തുക ഒരു ലക്ഷമെന്നത് 2008ൽ തീരുമാനിച്ചതാണ്, പിന്നെ മാറ്റിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം