തിരുവനന്തപുരം: സംസ്ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് മാർഗനിർദ്ദേശങ്ങൾ പുറത്തിറങ്ങി.
മാർഗനിർദ്ദേശങ്ങൾ
സംസ്ഥാന സർക്കാർ ഓഫീസുകൾ / പൊതുമേഖലാ സ്ഥാപനങ്ങൾ / സ്വയംഭരണ സ്ഥാപനങ്ങൾ / സർവ്വകലാശാലകൾ / കോളേജുകൾ / സ്കൂളുകൾ / തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലെ എല്ലാ ഉദ്യോഗസ്ഥരും ജീവനക്കാരും സ്വാതന്ത്ര്യദിന ചടങ്ങുകളിൽ പങ്കെടുക്കേണ്ടതാണ്.
സംസ്ഥാന തലസ്ഥാനം
തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ രാവിലെ 9.00 ന് മുഖ്യമന്ത്രി ദേശീയ പതാക ഉയർത്തുകയും ദേശീയ ഗാനം ആലപിക്കൽ, പോലീസ്, പാരാ മിലിട്ടറി ഫോഴ്സ്, സൈനിക് സ്കൂൾ, അശ്വാരൂഢ പോലീസ്, എൻ.സി.സി, സ്കൗട്ട്സ് & ഗൈഡ്സ് തുടങ്ങിയവയുടെ പരേഡും മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശവും ജീവൻ രക്ഷാ പതക്കങ്ങളുടെയും വിവിധ സേനാവിഭാഗങ്ങൾക്കുള്ള രാഷ്ട്രപതിയുടെ മെഡലുകളുടെ വിതരണവും വിദ്യാർത്ഥികളുടെ ദേശഭക്തി ഗാനാലാപനവും ഉൾപ്പെടുന്നു.
ജില്ലാ ആസ്ഥാനങ്ങൾ
സംസ്ഥാന മന്ത്രിസഭയിലെ ഒരംഗം ദേശീയ പതാക ഉയർത്തുകയും, ദേശീയ ഗാനം ആലപിക്കൽ, പോലീസ് ഉദ്യോഗസ്ഥർ, ഹോം ഗാർഡുകൾ, എൻ.സി.സി., സ്കൗട്ട് എന്നിവരുടെ പരേഡും മന്ത്രിയുടെ പ്രസംഗവും ഉൾപ്പെടുന്ന സമാനമായ ചടങ്ങ് രാവിലെ 9.00-നോ അതിനുശേഷമോ ജില്ലാ തലത്തിൽ നടത്തേണ്ടതാണ്.
സബ് ഡിവിഷണൽ ലെവൽ ബ്ലോക്ക് ലെവൽ
സബ് ഡിവിഷണൽ മജിസ്ട്രേറ്റ് / ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാവിലെ 9.00 അതിന് ശേഷമോ ദേശീയ ഉയർത്തേണ്ടതാണ്. തുടർന്ന് വിശിഷ്ടാതിഥിയുടെ പ്രസംഗം, ദേശീയ ഗാനാലാപനം തുടങ്ങിയവ നടത്തേണ്ടതാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ
രാവിലെ 9.00-നോ അതിന് ശേഷമോ മേയർ മുനിസിപ്പൽ ചെയർപേഴ്സൺ
പഞ്ചായത്ത് പ്രസിഡന്റ് ദേശീയ ഉയർത്തേണ്ടതാണ്. തുടർന്ന് വിശിഷ്ടാതിഥിയുടെ പ്രസംഗം, ദേശീയ ഗാനം, ദേശഭക്തി ഗാനങ്ങളുടെ ആലാപനം തുടങ്ങിയവയും സംഘടിപ്പിക്കേണ്ടതാണ്.
ഓഫീസുകൾ / വിദ്യാലയങ്ങൾ | ആരോഗ്യ സ്ഥാപനങ്ങൾ
ദേശീയ ഗാനാലാപനത്തോടൊപ്പം സ്ഥാപന മേധാവി രാവിലെ 9.00-ന് ശേഷം ദേശീയ പതാക ഉയർത്തേണ്ടതാണ്. തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പ്രസംഗം, ദേശഭക്തി ഗാനാലാപനം മുതലായവ നടത്തേണ്ടതാണ്സ്വാതന്ത്ര്യദിനാഘോഷ
പരിപാടികളിൽ പരമാവധി ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും പങ്കാളിത്തം പ്രസ്തുത സ്ഥാപനങ്ങളുടെ മേധാവി ഉറപ്പു വരുത്തേണ്ടതാണ്.
പൊതു നിർദ്ദേശങ്ങൾ:
ദേശീയ പതാക ഉയർത്തുമ്പോൾ 2002 ലെ പതാക നിയമത്തിലെ വ്യവസ്ഥകൾ കർശനമായും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്തേണ്ടതാണ്.
ദേശീയ ഗാനം ആലപിക്കുമ്പോൾ എല്ലാവരും എഴുന്നേറ്റ് നിൽക്കേണ്ടതാണ്
നാഷണൽ സല്യൂട്ട് നൽകുമ്പോൾ യൂണിഫോമിലുള്ള എല്ലാ ഉദ്യോഗസ്ഥരും നിർബന്ധമായും സല്യൂട്ട് നൽകേണ്ടതാണ്.
പ്ലാസ്റ്റിക് കൊണ്ട് നിർമ്മിച്ച ദേശീയ പതാകയുടെ നിർമ്മാണം, വിതരണം, വിൽപന,
ഉപയോഗം മുതലായവ നിരോധിച്ചിരിക്കുന്നു.
ആഘോഷങ്ങളിലുടനീളം ഹരിത പ്രോട്ടോക്കോൾ പാലിക്കേണ്ടതാണ്.
മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ കർശനമായി പാലിക്കപ്പെടുന്നുവെന്ന്
ഉദ്യോഗസ്ഥർ ഉറപ്പു വരുത്തേണ്ടതാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം