ഷിംല: കഴിഞ്ഞ ദിവസം ഹിമാചലിൽ ആരംഭിച്ച കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. കഴിഞ്ഞ 24 മണിക്കൂറിനിടെ വ്യത്യസ്ത സംഭവങ്ങളിലായി 45 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ.
സംസ്ഥാനത്തുടനീളം മഴ തുടരുകയാണ്. ഇത് മണ്ണിടിച്ചിലിലേക്കും പാലങ്ങള്‍ തകരുന്നതിലേക്കും നയിച്ചു. നദികളില്‍ ജലനിരപ്പ് അപകടകരമാം വിധം ഉയര്‍ന്നിരിക്കുകയാണ്. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.
ഷിംലയിലുണ്ടായ രണ്ട് മണ്ണിടിച്ചിലുകളിൽ മാത്രം 12 പേർ മരിച്ചു. സോളന്‍ ജില്ലയില്‍ ഞായറാഴ്ച രാത്രിയുണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് ഏഴുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഷിംല ജില്ലയില്‍ ശിവക്ഷേത്രം തകര്‍ന്ന് ഒന്‍പത് പേര്‍ മരിച്ചു. മിന്നല്‍ പ്രളയത്തില്‍ വീടിനൊപ്പം ഒലിച്ചുപോകാതിരിക്കാന്‍ സമീപത്തെ മരങ്ങള്‍ക്കിടയില്‍ അഭയം പ്രാപിച്ച പെണ്‍കുട്ടിയുടെ മൃതദേഹം മണ്ണിനടിയില്‍ നിന്നാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്.
മഴക്കെടുതിയില്‍ ഹിമാചലിലെ ജാദോണ്‍ ഗ്രാമത്തില്‍ ഒരു കുടുംബത്തിലെ ഏഴംഗങ്ങളാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഷിംലയിലെ സമ്മര്‍ഹില്‍ ഭാഗത്ത് കനത്ത മഴയില്‍ ക്ഷേത്രം തകര്‍ന്ന് 9 പേര്‍ മരിച്ചു. അപകടം നടക്കുമ്പോള്‍ ഏതാണ്ട് 50 പേര്‍ ക്ഷേത്രത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ബനാല്‍ ഗ്രാമത്തില്‍ മണ്ണിടിച്ചിലില്‍ ഒരു സ്ത്രീ മരിച്ചു. കാലാവസ്ഥ മോശമായി തുടരുന്നതിനാല്‍ ജനങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് നിര്‍ദേശം.
സംസ്ഥാനത്തുടനീളമുള്ള 621 റോഡുകളാണ് മഴയില്‍ തകര്‍ന്നത്. ഹാമിര്‍പുര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 48 മണിക്കൂറായി തുടര്‍ച്ചയായി മഴ പെയ്യുകയാണ്. മഴയും മണ്ണിടിച്ചിലും വന്‍തോതിലുള്ള കൃഷിനാശത്തിനും കാരണമായി. ജൂണില്‍ സംസ്ഥാനത്തുണ്ടായ മഴക്കെടുതിയിലും റോഡപകടങ്ങളിലും 257 പേരാണ് മരിച്ചത്. 7,020 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. മഴ തുടരുമെന്നാണ് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവധി: സംസ്ഥാനത്ത് കനത്ത മഴയും പ്രകൃതി ദുരന്തങ്ങളും തുടരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (ഓഗസ്റ്റ് 14) വരെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്‍ന്ന് വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖു അവധി പ്രഖ്യാപിച്ചത്. ഇന്ന് നടക്കാനിരുന്ന സര്‍വകലാശാല പരീക്ഷകള്‍ ഉള്‍പ്പെടെയുള്ളവ റദ്ദാക്കി.
മഴ ഇനിയും തുടരുമെന്ന് മുന്നറിയിപ്പ്: സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്ന് ഐഎംഡി (ഇന്ത്യന്‍ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്‍റ്) പറഞ്ഞു. ചമ്പ, കാന്‍ഗ്ര, ഹാമിര്‍പൂര്‍, മാണ്ഡി, ബിലാസ്‌പൂര്‍, സോളന്‍, ഷിംല, കുളു, സിര്‍മൗര്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴയ്‌ക്കും ബിയാസ്, രഞ്ജിത് സാഗര്‍, പോങ് ഡാം മേഖലകളില്‍ ഒറ്റപ്പെട്ട മഴയ്‌ക്കും സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പ് നല്‍കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















