റിഗ: ഭരണമുന്നണിയിലെ പടലപ്പിണക്കങ്ങളെത്തുടർന്ന് ലാത്വിയൻ പ്രധാനമന്ത്രി ക്രിയാനിസ് കാരിൻസ് രാജി സമർപ്പിച്ചു. കാരിൻസിന്റെ ന്യു യൂണിറ്റി പാർട്ടിയും ഭരണസഖ്യത്തിലെ മറ്റ് ആറ് കക്ഷികളും തമ്മിലുള്ള തർക്കമാണ് രാജിയിലേക്ക് നയിച്ചത്.
തന്റെ സഖ്യകക്ഷികൾ രാജ്യത്തെ സാമ്പത്തിക തകർച്ചയിലേക്ക് തള്ളിവിടുകയാണെന്ന് കാരിൻസ് നേരത്തെ ആരോപിച്ചിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സംയുക്ത സ്ഥാനാർഥിയെ കണ്ടെത്താൻ സാധിക്കാതിരുന്നതും മുന്നണിയിലെ തർക്കം രൂക്ഷമാക്കി.
100 അംഗ പാർലമെന്റിലേക്ക് 2022-ൽ തെരഞ്ഞെടുപ്പിൽ ന്യൂ യുണിറ്റി പാർട്ടിക്ക് 26 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ഇതോടെയാണ് കാരിൻസിന്റെ നേതൃത്വത്തിൽ സഖ്യസർക്കാർ രൂപീകൃതമായത്.
കാരിൻസിന്റെ രാജി സ്വീകരിച്ചതായും എത്രയും വേഗം പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താൻ ശ്രമിക്കുമെന്നും പ്രസിഡന്റ് എഡ്ഗാർ റിൻകെവിക്സ് അറിയിച്ചു. ലാത്വിയയുടെ അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പ് 2026 ലാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം