ന്യൂഡൽഹി: ആഗോള തലത്തിൽ ഇന്ത്യ കുതിക്കുന്നുവെന്നും ലോക രാഷ്ട്രങ്ങൾക്കിടയിൽ രാജ്യത്തിന്റെ സ്വീകാര്യത വർധിക്കുന്നുവെന്നും രാഷ്ട്രപതി ദ്രൗപദി മുർമു. 76ാം സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയായിരുന്നു രാഷ്ട്രപതി. എല്ലാ പൗരന്മാർക്ക് സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്ന അവർ വൈദേശിക ആധിപത്യത്തെ ചെറുത്ത് തോൽപ്പിച്ച ദിനമാണ് സ്വാതന്ത്ര്യ ദിനമെന്നും പ്രസംഗത്തിൽ പറഞ്ഞു.
“മഹത്തായ തലമുറയുടെ കണ്ണികളാണ് നാമെന്ന് സ്വാതന്ത്ര്യദിനം ഓർമിപ്പിക്കുന്നു. ഭാരതീയ പൗരന്മാർ എന്നത് നമ്മുടെ വ്യക്തിത്വം ആണ്. ഓരോ ഇന്ത്യക്കാർക്കും തുല്യ അവകാശങ്ങളും തുല്യ അവസരങ്ങളുമാണിവിടെ. വനിതകൾ രാജ്യത്തിന്റെ പുരോഗതിയിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. സ്ത്രീകളുടെ ഉന്നമനത്തിന് പൗരന്മാർ പ്രാധാന്യം നൽകണം.
ഇന്ന് രാജ്യത്തിന്റെ അഭിമാനമുയർത്തി എല്ലാ മേഖലകളിലും സ്ത്രീകളുടെ സംഭാവനകളുണ്ട്. പണ്ട് സ്ത്രീകൾക്ക് കടന്നു ചെല്ലാൻ പോലും കഴിയാതിരുന്ന പല മേഖലകളിലും ഇന്ന് അവർ മുന്നിട്ടു നിൽക്കുന്നു. സ്ത്രീകളുടെ സാമ്പത്തികമായ ഉന്നമനത്തിന് രാജ്യം നൽകുന്ന പ്രാധാന്യം ഏറെ സന്തോഷം നൽകുന്നതാണ്. സാമ്പത്തിക സ്വാതന്ത്ര്യം എന്നത് സമൂഹത്തിലും കുടുംബത്തിലും സ്ത്രീകളുടെ സ്ഥാനം ഊട്ടിയുറപ്പിക്കും. സ്ത്രീകൾ ഇനിയും മുഖ്യധാരയിലേക്ക് കടന്നു വരണമെന്നാണ് ആഗ്രഹം”. രാഷ്ട്രപതി പറഞ്ഞു.
ഇന്ത്യ ലോകത്തിലെ മൂന്നാമത്ത സാമ്പത്തിക ശക്തിയാകാനുള്ള യാത്രയിലാണെന്ന് അവർ ചൂണ്ടിക്കാട്ടി. ചാന്ദ്രയാൻ മൂന്ന് ഇന്ത്യ വിക്ഷേപിച്ചത് രാജ്യത്തിന്റെ നേട്ടമായി പ്രസംഗത്തിൽ പ്രതിപാദിച്ച രാഷ്ട്രപതി ദൗത്യം വിജയത്തിലേക്ക് അടുക്കുന്നുവെന്ന സന്തോഷവും പങ്കുവച്ചു.
വികസന ലക്ഷ്യങ്ങളും മാനുഷിക സഹകരണവും പ്രോത്സാഹിപ്പിക്കുന്നതില്‍ ഇന്ത്യയ്ക്ക് പ്രധാന പങ്കെന്ന് രാഷ്ട്രപതി വിലയിരുത്തി. ജി 20 ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗത്തെയും പ്രതിനിധീകരിക്കുന്നു. ആഗോള മുന്‍ഗണനകള്‍ ശരിയായ ദിശയില്‍ നേടാനുള്ള സവിശേഷ അവസരമാണിത്. രാജ്യം വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുകയും ശ്രദ്ധേയമായ ജിഡിപി വളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്തു. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ദുഷ്‌കരമായ സമയങ്ങളില്‍ പ്രതിരോധശേഷിയുള്ളതായി തെളിയിക്കുകയും മറ്റുള്ളവര്‍ക്ക് പ്രതീക്ഷയുടെ ഉറവിടമായി മാറുകയും ചെയ്തു. കഴിഞ്ഞ ദശകത്തില്‍ ധാരാളം ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍ കഴിഞ്ഞു. ഗോത്ര സഹോദരങ്ങള്‍ പാരമ്പര്യങ്ങളെ സമ്പന്നമാക്കുന്നതിനൊപ്പം ആധുനികത സ്വീകരിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം