പുതുപ്പള്ളിയിൽ എൻഎസ്എസ് നിലപാട് വ്യക്തമാക്കി ജി സുകുമാരൻ നായർ. ഗണപതി പരാമർശം ഉന്നയിക്കാനില്ല. സിപിഐഎം നേതാവ് ജെയ്ക്ക് സി തോമസിന്റെ സന്ദർശനത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പുതുപ്പള്ളിയിൽ എൻഎസ്എസിന് സമദൂര നിലപാടാണ്. മിത്ത് വിവാദം തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Also read : ഷോക്കടിപ്പിക്കാൻ വൈദ്യുതി ബില്ല് : സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ വർധനവുണ്ടാകുമെന്ന് മന്ത്രി കെ കൃഷ്ണകുട്ടി
ജനങ്ങളിലൂടെ ചര്‍ച്ചചെയ്യാനാണ് എന്‍എസ്എസ് ആഗ്രഹിക്കുന്നത്. സര്‍ക്കാരുകളുടെ തെറ്റ് തെറ്റെന്ന് പറയും, ശരി ശരിയെന്നും പറയും. മിത്ത് വിവാദത്തില്‍ സ്പീക്കര്‍ മാപ്പ് പറയണമെന്ന അഭിപ്രായത്തിൽ മാറ്റമില്ലെന്നും ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം