മാരുതി, ടാറ്റ മോട്ടോര്‍സ്, ഹ്യുണ്ടായി എന്നിവര്‍ ഒരുങ്ങി ഇറങ്ങിയതോടെ ഇന്ന് സിഎന്‍ജി വിഭാഗത്തിലും മത്സരം കൊഴുക്കുകയാണ്. മോഡലുകളുടെ എണ്ണത്തില്‍ മാരുതി ബഹുദൂരം മുന്നിലാണെങ്കിലും നൂതന സാങ്കേതികവിദ്യകള്‍ അവതരിപ്പിച്ച് ഉപഭോക്താക്കളെ തങ്ങളിലേക്ക് അടുപ്പിക്കാനുള്ള ശ്രമത്തിലാണ് ടാറ്റ. അതിന്റെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ മെയില്‍ ട്വിന്‍ സിലിണ്ടര്‍ സാങ്കേതികവിദ്യയുമായി ടാറ്റ ആള്‍ട്രോസ് സിഎന്‍ജി വിപണിയില്‍ എത്തിയിരുന്നു.
7.55 ലക്ഷം മുതല്‍ 10.55 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വിലയിലാണ് ടാറ്റ പ്രീമിയം ഹാച്ച്ബാക്കിന്റെ സിഎന്‍ജി പതിപ്പ് പുറത്തിറക്കിയത്. പരമ്പരാഗത ഇന്ധനങ്ങളേക്കാള്‍ മൈലേജ് കൂടുതല്‍ കിട്ടുന്നത് കൊണ്ടാണല്ലോ ആളുകള്‍ സിഎന്‍ജി കാറുകള്‍ വാങ്ങുന്നത്. ഇപ്പോള്‍ ആള്‍ട്രോസ് സിഎന്‍ജി ഹാച്ച്ബാക്കിന്റെ ക്ലെയിം ചെയ്ത മൈലേജ് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.
5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ജോടിയാക്കിയ 1.2 ലിറ്റര്‍ എഞ്ചിനാണ് ആള്‍ട്രോസ് സിഎന്‍ജിക്ക് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ പെട്രോള്‍ മോഡില്‍ 88 bhp പവറും 115 Nm ടോര്‍ക്കും നല്‍കുന്നു. സിഎന്‍ജി മോഡിലേക്ക് വരുമ്പോള്‍ പവര്‍ ഔട്ട്പുട്ട് 77hp, 103Nm എന്നിങ്ങനെ ആയി കുറയുന്നു. സെഗ്‌മെന്റില്‍ മാരുതി സുസുക്കി ബലേനോ സിഎന്‍ജി, ടെയോട്ട ഗ്ലാന്‍സ സിഎന്‍ജി എന്നിവയെയാണ് ആള്‍ട്രോസ് സിഎന്‍ജിക്ക് നേരിടേണ്ടത്.സിഎന്‍ജി കാര്‍ വാങ്ങുമ്പോള്‍ ബൂട്ട് സ്‌പേസിന്റെ കാര്യമേ മറന്നേക്കണമെന്ന സ്ഥിതിയായിരുന്നു ഇതുവരെ. എന്നാല്‍ ടാറ്റ ആള്‍ട്രോസ് വന്നതോടെ അതിന് മാറ്റംവന്നു. സിഎന്‍ജി ടാങ്ക് ബൂട്ടിനടിയില്‍ രണ്ട് സിലിണ്ടറുകളായി നല്‍കിയാണ് പ്രായോഗികമായ ഈ മാറ്റം ടാറ്റ കൊണ്ടുവന്നത്. ഇത്തരത്തില്‍ ഡ്യുവല്‍ സിലിണ്ടര്‍ സെറ്റപ്പില്‍ വന്ന ടാറ്റയുടെ ആദ്യ വാഹനം കൂടിയാണ് ആള്‍ട്രോസ് സിഎന്‍ജി.
Also read;ഹിമാചലില്‍ മേഘവിസ്ഫോടനം; ഏഴ് പേര് മരിച്ചു; നിരവധി വീടുകള്‍ ഒലിച്ചുപോയി
പിന്നാലെ ടിയാഗോ, ടിഗോര്‍ എന്നീ കാറുകള്‍ ടാറ്റ ഈ സാങ്കേതികവിദ്യ നല്‍കി പരിഷ്‌കരിച്ചു. അടുത്തിടെ വിപണിയില്‍ എത്തിയ പഞ്ച് സിഎന്‍ജിയും ഇതേ സെറ്റപ്പിലാണ് വരുന്നത്. അതുല്യമായ സജ്ജീകരണത്തിന്റെ ഫലമായി ആള്‍ട്രോസ് സിഎന്‍ജിക്കള ഇപ്പോഴും ഉപയോഗയോഗ്യമായ 210 ലിറ്റര്‍ ബൂട്ട് സ്‌പേസ് ഉണ്ട്.എന്നിരുന്നാലും ഇത് സാധാരണ ആള്‍ട്രോസിന്റെ 345 ലിറ്റര്‍ ബൂട്ടിനേക്കാള്‍ 135 ലിറ്റര്‍ കുറവാണ്. നേരിട്ട് സിഎന്‍ജി മോഡില്‍ സ്റ്റാര്‍ട്ടു ചെയ്യാനാവും എന്നതും ആള്‍ട്രോസ് സിഎന്‍ജിയെ എതിരാളികളില്‍ നിന്ന് വ്യത്യസ്തമാക്കുന്ന സംഗതിയാണ്. ഇന്ധനം കുറഞ്ഞുവെന്ന് മനസിലാക്കിയാല്‍ പുതിയ സ്മാര്‍ട്ട് ഇസിയു പെട്രോളിനും സിഎന്‍ജിക്കും ഇടയില്‍ സ്വയമേവ മാറുകയും ചെയ്യും.സിഎന്‍ജി വേരിയന്റിന്റെ ടോപ്പ് എന്‍ഡ് മോഡല്‍ ഓട്ടോമാറ്റിക് ഹെഡ്ലൈറ്റുകളും റെയിന്‍ സെന്‍സിംഗ് വൈപ്പറുകളും, ടാറ്റയുടെ iRA സ്മാര്‍ട്ട്കാര്‍ സജ്ജീകരണത്തോടുകൂടിയ 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമായാണ് വരുന്നത്. ഇതില്‍ ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയ്ക്കുള്ള പിന്തുണയും ലഭ്യമാണ്.വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, എയര്‍ പ്യൂരിഫയര്‍, ലെതറെറ്റ് സീറ്റ് അപ്ഹോള്‍സ്റ്ററി, ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍ എന്നിവയാണ് ആള്‍ട്രോസ് ഐസിഎന്‍ജിയിലെ ടോപ്പ് എന്‍ഡ് വേരിയന്റുകളിലെ മറ്റ് സവിശേഷതകള്‍.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം