മസ്കറ്റ്: ഒമാനിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച രണ്ടു പ്രവാസികൾ പൊലീസ് പിടിയിൽ. മസ്കറ്റ് ഗവര്‍ണറേറ്റിലെ അൽ-ഖൈറാൻ വിലായത്തിലെ ബീച്ചിൽ എത്തുന്നതിനു മുൻപാണ് ഇവർ ഒമാൻ കോസ്റ്റൽ ഗാർഡിന്റെ പിടിയിലായത്. പിടിയിലായവർ രണ്ടുപേരും ഏഷ്യൻ വംശജരാണെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇവരുടെ പക്കൽ നിന്നും വൻതോതിൽ ക്രിസ്റ്റൽ മയക്കുമരുന്ന് കണ്ടെത്തുവാൻ കഴിഞ്ഞുവെന്ന് കോസ്റ്റ് ഗാർഡ് പൊലീസ് കമാൻഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇവർ ഉപയോഗിച്ചിരുന്ന ബോട്ടുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിയമ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞതായും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം