ലഹൈന: അമേരിക്കയിലെ ഹവായ് ദ്വീപിലെ മൗവിയിൽ പടർന്നുപിടിച്ച കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 93 ആയി. ആളുകളെ ഇനിയും കണ്ടെത്താനുള്ളതിനാൽ മരണസംഖ്യ ഉയർന്നേക്കുമെന്നാണ് അധികൃതർ പറയുന്നത്.
കഴിഞ്ഞ 100 വർഷത്തിനിടെ അമേരിക്കയിലുണ്ടായ ഏറ്റവും വലിയ കാട്ടുതീയിൽ 5.5 ബില്യൻ ഡോളറിന്റെ നാശമുണ്ടായതാണ് ഒടുവിൽവന്ന ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ലഹൈനയിലെ 2200 ലേറെ കെട്ടിടങ്ങളാണ് അഗ്നിക്കിരയായത്.
ലഹൈന പട്ടണത്തിൽ തീ അപകടകരമായി പടരുന്നതിനു മുൻപ് അപായ സൈറൺ മുഴക്കാതിരുന്നത് ദുരന്തത്തിന്‍റെ വ്യാപ്തി വർധിപ്പിച്ചതായി പ്രദേശവാസികൾ ആരോപിക്കുന്നു. തീ പടർന്നതോടെ വൈദ്യുതിയും ഇന്‍റർനെറ്റും ഇല്ലാതെയായി. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം