തിരുവല്ല: പത്തനംതിട്ട പുളിക്കീഴിൽ ചതുപ്പിൽ പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റുമാർട്ടം പൂർത്തിയായി. അവയവങ്ങൾ രാസപരിശോധനയ്ക്ക് അയയ്ക്കുമെന്ന് പൊലീസ് അറിയിച്ചു. കൊലപാതകമെന്നു നിഗമനത്തിലെത്താവുന്ന തെളിവുകൾ പോസ്റ്റുമോർട്ടത്തിൽ കിട്ടിയിട്ടില്ലെന്നാണു സൂചന. ശരീരത്തിൽ സംശയകരമായ പരിക്കുകളൊന്നുമില്ലെന്നാണു കണ്ടെത്തൽ.
കോട്ടയം മെഡിക്കൽ കോളജിലാണ് പോസ്റ്റുമോർട്ടം നടന്നത്. മൂന്നുമുതൽ അഞ്ചു ദിവസം വരെ ശരീരത്തിനു പഴക്കമുണ്ടെന്നു വ്യക്തമായിട്ടുണ്ട്. കൈകാലുകൾ നഷ്ടപ്പെട്ടത് നായയുടെ കടിയേറ്റെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കാൻ ആന്തരികാവയവങ്ങളുടെ രാസപരിശോധന നടത്താൻ പൊലീസ് സ്ഥിരീകരിച്ചു.

ഇന്നലെ രാത്രി 12 മണിയോടെ ഫൊറൻസിക് സംഘം എത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം ആറുമാസം പ്രായമുള്ള പെൺകുഞ്ഞിന്‍റേതാണെന്ന് തിരിച്ചറിഞ്ഞത്. ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് ചതുപ്പ് നിലത്തിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. കമിഴ്ന്നു കിടന്നിരുന്ന നിലയിലുള്ള മൃതദേഹത്തിന്‍റെ മുഖമടക്കം അഴുകിയിരുന്നു. ഇരു കാൽപാദങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. ചതുപ്പിൽ നിന്നും ദുർഗന്ധം വമിച്ചതോടെ സമീപത്ത് പ്രവർത്തിക്കുന്ന സ്ഥാപന ഉടമ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തു നിന്നും പ്ലാസ്റ്റിക് ചാക്കും കണ്ടെടുത്തിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















