മുംബൈ: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപതിയില്‍ 24 മണിക്കൂറിനിടയില്‍ മരിച്ചത് 18 രോഗികള്‍. കല്‍വ ഛത്രപതി ശിവാജി ആശുപത്രിയിലാണ് രോഗികളുടെ കൂട്ടമരണം ഉണ്ടായത്.
ഇതില്‍ ആഗസ്റ്റ് 10 ന് തന്നെ അഞ്ച് രോഗികള്‍ മരിച്ചു ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. പിന്നാലെ ഇത് വലിയ പ്രതിഷേധത്തിന് കാരണമായി. മരിച്ച 17 പേരില്‍ 13 പേരും ഐസിയുവിലെ രോഗികളായിരുന്നെന്ന് ആശുപത്രി അധികൃതര്‍ വിശദീകരിക്കുന്നു.
പത്ത് സ്ത്രീകളും എട്ട് പുരുഷന്മാരുമാണ് മരിച്ചത്. മരിച്ചവരില്‍ ഭൂരിഭാഗവും പ്രായമായ രോഗികളാണെന്ന് ആശുപത്രിയുടെ ഡീൻ ഡോ രാകേഷ് ബരോട്ട് സ്ഥിരീകരിച്ചു. കൃത്യ സമയത്ത് വേണ്ട തരത്തിലുളള ചികിത്സ ലഭിക്കാത്തതാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. രോഗികളുടെ കൂട്ടമരണത്തില്‍ സംസ്ഥാനതല സമിതി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
മരിച്ചവരിൽ ആറ് പേർ താനെ നഗരത്തിൽനിന്നുള്ളവരും, നാല് പേർ കല്യാണിൽ നിന്നും, മൂന്ന് പേർ സഹാപൂരിൽ നിന്നും, ഭിവണ്ടി, ഉല്ലാസ്നഗർ, ഗോവണ്ടി എന്നിവിടങ്ങളിൽനിന്ന് ഓരോരുത്തരുമാണ് മരിച്ചത്. ഒരു രോഗിയെ തിരിച്ചറിഞ്ഞിട്ടില്ല.

ഗർഭിണികൾ ഉൾപ്പെടെയാണ് മരണപെട്ടത്. ഇത്രയധികം രോഗികൾ മരിച്ചത് ചികിത്സാ പിഴവുമൂലമാണെന്ന് ആരോപിച്ച് ആളുകൾ പ്രതിഷേധിച്ചതോടെ ആശുപത്രിക്ക് പോലീസ് സുരക്ഷ ഒരുക്കിയിരുന്നു.
“അന്തരിച്ച രോഗികളുടെ കുടുംബത്തിനൊപ്പമാണ് ഞങ്ങള്‍. ആശുപത്രിയുടെ ഭാഗത്തുനിന്ന് അശ്രദ്ധ കണ്ടെത്തിയാല്‍ നടപടിയുണ്ടാകും. അത്തരം സാഹചര്യങ്ങളില്‍ കുടുംബത്തിന് നഷ്ടപരിഹാരം നൽകും”, മന്ത്രി ദീപക് കേസർകർ പറഞ്ഞു.
സംഭവത്തെ തുടർന്ന് ആശുപത്രിയിൽ ഐസിയു സംവിധാനം വർധിപ്പിച്ചതായി ദീപക് കേസർക്കാര്‍ പറഞ്ഞു. രോഗികളെ രക്ഷിക്കുന്നതായി പരമാവധി ആരോഗ്യപ്രവർത്തകർ ശ്രമിക്കുന്നുണ്ട്. അന്വേഷിക്കുന്നതിനായി സമിതിയെ നിയോഗിച്ചതായും അദ്ദേഹം വ്യക്തമാക്കി. ആശുപത്രിയിൽ ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് പൊലീസ് സുരക്ഷ വർധിപ്പിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















