പട്‌ന: ബീഹാറിലെ കിഴക്കൻ ചമ്പാരൻ ജില്ലയിൽ നഴ്സിനെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഈസ്റ്റ് ചമ്പാരന്‍ മോത്തിഹാരിയിലെ ജാനകി സേവാസദന്‍ നഴ്‌സിങ് ഹോമില്‍ നഴ്‌സായിരുന്ന യുവതിയെയാണ് ഡോക്ടറായ ജയപ്രകാശ് ദാസും അഞ്ച് ജീവനക്കാരും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കാണാതായ യുവതിയുടെ മൃതദേഹം ആംബുലന്‍സില്‍നിന്നാണ് കണ്ടെത്തിയതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വിധവയായ 30 കാരിയായ നഴ്സാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഇരയ്‌ക്ക് 4 വയസ്സുള്ള ഒരു മകനുമുണ്ട്. സംഭവസ്ഥലത്ത് നിന്നും 80 കിലോമീറ്റർ അകലെ ആംബുലൻസിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഇരയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ച് പേർക്കെതിരെ കേസെടുത്തു.

മന്‍തോഷ് കുമാര്‍ എന്നയാളും ഡോ. ജയപ്രകാശ് ദാസും ചേര്‍ന്നാണ് നഴ്‌സിങ് ഹോം നടത്തിയിരുന്നത്. ഭര്‍ത്താവിന്റെ മരണശേഷം സ്വന്തം വീട്ടില്‍ കഴിഞ്ഞിരുന്ന യുവതിയെ ഇരുവരും നിര്‍ബന്ധിച്ചത് പ്രകാരമാണ് ആശുപത്രിയില്‍ ജോലിക്ക് വിട്ടതെന്നായിരുന്നു യുവതിയുടെ അമ്മയുടെ പ്രതികരണം.
സംഭവത്തില്‍ ഡോ. ജയപ്രകാശ് ദാസ് അടക്കം ആറുപേര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളിലൊരാളായ കമ്പൗണ്ടറെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ബാക്കി പ്രതികള്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ നഴ്‌സിങ് ഹോം പോലീസ് സീല്‍ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















