ലോകത്തിലെ ഏറ്റവും സുരക്ഷിത വാഹനങ്ങൾ നിർമിക്കുന്നതിൽ പേരുകേട്ട വോൾവോയുടെ സെഡാൻ എസ് 90 സ്വന്തമാക്കി ബിഗ്ബോസ് ജേതാവ് അഖിൽ മാരാർ. പുതിയ വാഹനത്തിന്റെ സന്തോഷം അഖിൽ തന്നെയാണ് സമൂഹികമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. “യാത്രകൾ എന്നും സുരക്ഷിതമായിരിക്കട്ടെ ” എന്ന കുറിപ്പോടെയാണ് പുതിയ കാറിന്റെ ചിത്രം പങ്കുവെച്ചിട്ടുള്ളത്.
വോൾവോ എസ് 90 യുടെ 2020 മോഡൽ ഡീസൽ പതിപ്പാണ് അഖിൽ മാരരുടെ പുതിയ കാർ. രണ്ടു ലീറ്റർ എൻജിൻ ഉപയോഗിക്കുന്ന കാറിന് 190 ബിഎച്ച് പി കരുത്തും 400 എൻ എം ടോർക്കുമുണ്ട്. വോൾവോയുടെ പ്രീമിയം എസ് 80 ക്ക് പകരക്കാരനായി 2016: ലാണ് എസ് 90 പ്ലാറ്റഫോംമിലാണ് വോൾവോ സെഡാനായ എസ് 90 നിർമാണം.
Also read;സംസ്ഥാനത്ത് റോഡുകളിലെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ഡ്രോണ്‍ എഐ ക്യാമറകള്‍ക്ക് ശുപാര്‍ശ
മുൻപിൽ രണ്ടു ലീറ്റർ, ഡി ഫോർ ഡീസൽ എൻജിൻ മോഡലുണ്ടായിരുന്നെങ്കിൽ നിലവിൽ പെട്രോൾ മൈൽസ് ഹൈബ്രിഡ് എൻജിൻ മാത്രമാണ് വിപണിയിലെത്തുന്നത്.
രണ്ടു ലീറ്റർ പെട്രോൾ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 250 ബി എച്ച് പി കരുത്തും 350 എൻ എം ടോർക്കുമുണ്ട്.100 കിലോമീറ്റർ വേഗത്തിലെത്താൻ 6.9 സെക്കൻഡ് മാത്രം മതി.67.90 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം