കൊച്ചി: അങ്കമാലി താലൂക്ക് ആശുപത്രിയിൽ മരുന്നു മാറി കുത്തിവച്ചെന്ന പരാതിയിൽ അന്വേഷിച്ച് കർശന നടപടി സ്വീകരിക്കാൻ ഉത്തരവിട്ട് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പ് ഡയറക്ടർക്കാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്.
അങ്കമാലി കോതകുങ്ങര സ്വദേശിയായ കുട്ടിക്കാണ് കുത്തിവെപ്പ് മാറി നല്‍കിയത്. അമ്മ ഒപി ടിക്കറ്റെടുക്കാൻ പോയ സമയത്ത് നഴ്സ് കുട്ടിയെ കുത്തിവയ്ക്കുകയായിരുന്നു.

എന്നാല്‍ പൂച്ച കടിച്ചെന്ന് കുട്ടി പറഞ്ഞതിനാലാണ് കുത്തിവെപ്പെടുത്തതെന്നാണ് നഴ്സിന്‍റെ വിശദീകരണം.
അമ്മ ഫോം പൂരിപ്പിക്കാനായി മാറിയതാണെന്നും രേഖകൾ പരിശോധിക്കയാണ് കുട്ടിക്ക് കുത്തിവെപ്പ് നൽകിയതെന്നുമാണ് പരാതി. വാക്‌സിൻ എടുത്തതിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് എന്നാണ് ആശുപത്രി അധികൃതർ നൽകിയ മറുപടി എന്നും കുട്ടിയുടെ അമ്മ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















