ഇംഫാല്‍: സംസ്ഥാനത്തെ സംഘര്‍ഷം എന്നേക്കുമായി അവസാനിപ്പിക്കാന്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പോലുള്ള നടപടികള്‍ ആവശ്യമാണെന്ന് മണിപ്പുരിലെ ബി.ജെ.പി. സഖ്യകക്ഷി നേതാവ്. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവും എം.എല്‍.എയുമായ എം. രാമേശ്വര്‍ സിങ്ങാണ് ആവശ്യവുമായി രംഗത്തെത്തിയത്. സംസ്ഥാനത്തേക്ക് കുക്കി വിഭാഗത്തില്‍നിന്ന് കുടിയേറ്റക്കാരും പ്രക്ഷോഭകാരികളും നിയമവിരുദ്ധമായി അതിര്‍ത്തി കടന്നെത്തുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയില്‍നിന്ന് വ്യക്തമാണെന്നും രാമേശ്വര്‍ സിങ് പറഞ്ഞു.
‘‘അനധികൃത കുടിയേറ്റക്കാരും തീവ്രവാദികളും അതിർത്തി കടന്നെത്തുന്നതായി ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനയിൽനിന്നും വ്യക്തമാണ്. കലാപത്തിൽ പുറമെനിന്നുള്ള ഇടപെടൽ ഉണ്ടെന്ന കാര്യം ഉറപ്പാണ്. ദേശസുരക്ഷയെ പോലും ബാധിക്കുന്ന കാര്യമാണിത്. മണിപ്പുരിനെ മാത്രമല്ല, രാജ്യത്തെയാകെ സംരക്ഷിക്കേണ്ടതുണ്ട്. പ്രശ്ന പരിഹാരത്തിനായി സർജിക്കൽ സ്ട്രൈക്ക് പോലെ ഫലപ്രദമായ നടപടി സ്വീകരിക്കണം.’’ –രമേഷ് സിങ് പറഞ്ഞു.

‘‘കുക്കി പ്രക്ഷോഭകാരികൾ ഇപ്പോള്‍ ക്യാംപുകളിലാണെന്നും ആയുധങ്ങൾ അവരുടെ കൈയിലാണെന്നും ചില ഏജന്‍സികള്‍ പ്രചരിപ്പിക്കുന്നതായി ഞാന്‍ കേന്ദ്രമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഇത്തരം പ്രചാരണം വരുമ്പോള്‍ മണിപ്പുരിലെ ജനങ്ങൾക്ക് ചില സംശയങ്ങൾ വരുന്നുണ്ട്. എവിടെനിന്നാണ് വെടിവയ്പ് ഉണ്ടാകുന്നത്? ആരാണ് എതിര്‍ഭാഗത്തുനിന്ന് വെടിയുതിർക്കുന്നത്?’’ – അദ്ദേഹം ചോദിച്ചു.
മ്യാന്‍മറില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ ബയോമെട്രിക് വിവരങ്ങള്‍ കഴിഞ്ഞമാസം മണിപ്പുര്‍ സര്‍ക്കാര്‍ ശേഖരിക്കാന്‍ ആരംഭിച്ചിരുന്നു. ജൂലായില്‍ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 700 അനധികൃത കുടിയേറ്റക്കാര്‍ സംസ്ഥാനത്ത് എത്തിയതില്‍ സര്‍ക്കാര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. മണിപ്പുരില്‍ സംഘര്‍ഷം ശക്തമായി തുടരുന്നതിനിടെ ജൂലായ് 22, 23 തീയതികളില്‍ 301 കുട്ടികളടക്കം 718 കുടിയേറ്റക്കാര്‍ സംസ്ഥാനത്ത് എത്തിയെന്നായിരുന്നു ആഭ്യന്തരവകുപ്പിന്റെ കണക്ക്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















