കോട്ടയം: കോട്ടയത്ത് ട്രെയിനിൽ നിന്നും യാത്രക്കാരൻ പുഴയിൽ വീണു. കോട്ടയം പിറവം റോഡ് റെയിൽവേ സ്റേഷനു സമീപമാണ് അപകടം. കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന പരശുറാം എക്‌സ്പ്രസ് ട്രെയിനിൻ്റെ പടിക്കെട്ടിൽ ഇരുന്ന് യാത്ര ചെയ്ത യുവാവാണ് മൂവാറ്റുപുഴയാറ്റിൽ വീണത്.
പിറവം റോഡ് റെയിൽവേ സ്റ്റേഷന് സമീപത്തുള്ള പാലത്തിൽ ഇന്ന് ഉച്ചയ്ക്ക് മൂന്നിനാണ് സംഭവം നടന്നത്. മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുകയായിരുന്ന പരശുറാം എക്സ്പ്രസിൽ നിന്നാണ് യാത്രികൻ മുവാറ്റുപുഴയാറിലേക്ക് വീണത്. അപകടത്തിൽപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല.

വൈക്കം, കടുത്തുരുത്തി എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷാ സേന യൂണിറ്റുകളിലെ സ്കൂബാ ഡൈവർമാർ പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. അടിയൊഴുക്കുള്ള പ്രദേശമായതിനാൽ ആളെ കണ്ടെത്തുക പ്രയാസമാണെന്നാണ് മുങ്ങൽ വിദഗ്ധർ നൽകുന്ന വിവരം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















