പത്തനംതിട്ട: പുഴയോരത്തെ ചതുപ്പ് നിലത്തിൽ ആറുമാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. തിരുവല്ല പുളിക്കീഴ് പള്ളിക്ക് സമീപത്തെ കടവിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിൽ കണ്ടെത്തിയ മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്.

ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ ആണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ കാലില്‍ നായ കടിച്ചതിന് സമാനമായ പാടുകളുണ്ട്. ചതുപ്പ് നിലത്തിൽ കമഴ്‌ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സമീപത്ത് ഒരു ചാക്കും കണ്ടെത്തിയിട്ടുണ്ട്.
പുളിക്കീഴ് പോലീസ് സ്ഥലത്തെത്തി മേല്‍ നടപടി ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















