ജയ്പുർ: രാജസ്ഥാനിലെ ജയ്സാൽമറിൽ സൈനിക ട്രക്ക് നിയന്ത്രണം വിട്ടുമറിഞ്ഞ് ഒരു ബിഎസ്എഫ് ജവാൻ മരിച്ചു. 16 ജവാന്മാർക്ക് പരിക്കേറ്റു.
അവധിക്ക് ശേഷം ഡ്യൂട്ടിക്ക് ചേരാനായി എത്തിയ എസ്.കെ. ദുബെ എന്ന ജവാനാണ് മരിച്ചത്. ദുബെയുടെ കുടുംബത്തെ വിവരമറിയിച്ചതായി പോലീസ് വ്യക്തമാക്കി. ഇവർ എത്തിയ ശേഷം പോസ്റ്റ്‌മോർട്ടം നടത്തുമെന്ന് പോലീസ് അറിയിച്ചു.
ജയ്‌സാൽമീറിലെ ഷാഗർഹ് പോലീസ് സ്റ്റേഷൻ പരിധിയിലെ ലംഗ്താല ഗ്രാമത്തിന് സമീപം ട്രക്ക് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് സംഭവത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

വിവരമറിഞ്ഞ് പോലീസും ബിഎസ്എഫ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പരിക്കേറ്റവരെ ജയ്സാൽമറിലെ ജവഹർ ആശുപത്രിയിലേക്ക് മാറ്റിയതായും അഞ്ച് ജവാന്മാരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
അതേസമയം സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ബിഎസ്എഫ് ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















