കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്കുള്ള സൗദിയ എയർലൈൻസ്, ആകാശ എയർ, എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ റദ്ദാക്കി. ഇന്ന് പുറപ്പെടാനിരുന്ന വിമാനങ്ങളാണ് റദ്ദാക്കിയത്.
യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ബന്ധപ്പെട്ട എയർലൈൻസുമായി ബന്ധപ്പെടണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. യാത്ര പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിന്റെ നിലവിലെ സ്ഥിതി ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്.















