ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിൽ ദളിത് വിഭാഗത്തിൽപ്പെട്ട യുവാവിനെക്കൊണ്ട് കോൺഗ്രസ് എംഎൽഎ ഷൂസ് നക്കിച്ചെന്ന് ആരോപണം. യുവാവിന്റെ ശരീരത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ മൂത്രമൊഴിച്ചെന്നും പരാതിയുണ്ട്.
ജാംവാ രാംഗർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആയ ഗോപാൽ മീണയ്ക്കും രാംഗർ പോലീസ് സ്റ്റേഷനിലെ അഞ്ച് ഉദ്യോഗസ്ഥർക്കുമെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഭീഷണിപ്പെടുത്തി എംഎൽഎയുടെ ചെരുപ്പ് നക്കിക്കുകയും പൊലീസ് ഉദ്യോഗസ്ഥർ ദലിത് യുവാവിന്റെ ശരീരത്തിൽ മൂത്രമൊഴിക്കുകയും ചെയ്തെന്നാണ് കേസ്. തന്റെ പരാതി പൊലീസ് അവഗണിച്ചെന്ന് യുവാവ് ആരോപിച്ചതിനെ തുടർന്നാണ് കോടതിയുടെ നിർദ്ദേശപ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

ജൂൺ 30-ന് തന്റെ കൃഷിയിടത്തിൽനിന്ന് എംഎൽഎയുടെ വസതിയിലേക്ക് പോലീസുകാർ കൂട്ടിക്കൊണ്ടുപോയി അതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതിക്കാരൻ അറിയിച്ചത്.
എന്നാൽ, സ്വത്ത് സംബന്ധമായ തർക്കം മൂലമാണ് തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടതെന്ന് എംഎൽഎ പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണങ്ങൾ അദ്ദേഹം നിഷേധിക്കുകയും ചെയ്തു. എനിക്ക് മേൽ സമ്മർദ്ദം ചെലുത്താനുള്ള തന്ത്രമാണിത്. അനധികൃത ഭൂമി കയ്യേറ്റത്തിൽ അവരെ സഹായിക്കണമെന്ന് ചിലർ ആവശ്യപ്പെട്ടിരുന്നു. ഈ കേസ് രജിസ്റ്റർ ചെയ്ത ആളെ എനിക്കറിയില്ലെന്നും മീണ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















